സഞ്ജു സിംഗിളെടുക്കാത്തതിൽ വിഷമമില്ല; ക്രിസ് മോറിസിന്റെ പ്രതികരണം

sports
SHARE

രാജസ്ഥാന്റെ ആദ്യ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ സിംഗിള്‍ നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിച്ച് സഹതാരം ക്രിസ് മോറിസ്.  അന്ന് സഞ്ജുവിന് വേണ്ടി രണ്ടാം റണ്ണിന് ശ്രമിച്ച് വിക്കറ്റ് കളയാനും തയ്യാറായിരുന്നുവെന്നായിരുന്നു മോറിസിന്റെ മറുപടി. നുറ് അസരം ലഭിച്ചാലും ചെയ്തത് തിരുത്തില്ലെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം 

പഞ്ചാബ് കിങ്സിനെതിരായ ആദ്യമല്‍സരത്തില്‍ രണ്ടുപന്തില്‍ നിന്ന് അഞ്ചുറണ്‍സാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. സെഞ്ചുറി പിന്നിട്ട സഞ്ജുവിനൊപ്പം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലായിരുന്നു മോറിസ്. അഞ്ചാം പന്ത് ബൗണ്ടറി ലൈനിന് സമീപത്തേയ്ക്് പായിച്ചെങ്കിലും സഞ്ജു സിംഗിള്‍ ഒടിയില്ല. ക്രിസ് മോറിസ് സ്ട്രൈക്കര്‍ എന്‍ഡിലേയ്ക്ക് ഒടിയെത്തിയെങ്കിലും സഞ്ജു തിരിച്ചയച്ചു. അവസാന പന്തില്‍ അഞ്ചുറണ്‍സ് നേടാന്‍ കഴിയാതെ,  രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. അന്ന് സഞ്ജു സിംഗിള്‍ ഓടാതിരുന്നതില്‍ വിഷമമില്ലെന്നും സഞ്ജുവിന് വേണ്ട് രണ്ടാം റണ്ണിന് ശ്രമിച്ച് വിക്കറ്റ് കളയാന്‍ തയ്യാറായിരുന്നുവെന്നുമാണ് ഡല്‍ഹിക്കെതിരായ മല്‍സരശേഷം മോറിസ് പറഞ്ഞത്. ആദ്യമല്‍സരത്തില്‍ സഞ്ജു സ്വപ്നഫോമിലായിരുന്നു. അവസാന പന്തില്‍ സഞ്ജുവിന് സിക്സറടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ സന്തോഷമായേനെ എന്നും മോറിസ് കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിനെതിരെ തോറ്റെങ്കിലും കൂറ്റന്‍ സ്കോറിന് തൊട്ടടുത്തെത്താന്‍ കഴിഞ്ഞത് ടീമിന് ആത്മവിശ്വാസം നല്‍കിയെന്നും മോറിസ്. ഐപിഎല്ലിലെ വിലയേറിയ താരമായ മോറിസ് 16 പന്തില്‍ നാല് സിക്സര്‍ അടക്കം 36 റണ്‍സ് നേടിയാണ് ഇന്നലെ ‍ഡല്‍ഹിക്കെതിരെ രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്.  

MORE IN SPORTS
SHOW MORE
Loading...
Loading...