പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ; ദീപക് ചഹറിന് 4 വിക്കറ്റ്

ipl-csk-03
SHARE

പഞ്ചാബ് കിങ്സിനെ ആറുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന് സീസണിലെ ആദ്യ ജയം. പഞ്ചാബിനെ 106 റണ്‍സില്‍ ഒതുക്കിയ ചെന്നൈ 16ാം ഓവറില്‍ വിജയലക്ഷ്യം മറികടന്നു.  നാലുവിക്കറ്റെടുത്ത ദീപക് ചഹറും രവിന്ദ്ര ജഡേജയുടെ ഫീല്‍ഡിങ് മികവുമാണ്  ചെന്നൈയ്ക്ക് ജയമൊരുക്കിയത്. 

ആദ്യമല്‍സരത്തില്‍ 221 റണ്‍സെടുത്ത അതെ പഞ്ചാബ് തന്നെ ഇതും. 26 റണ്‍സെടുക്കുന്നതിനിടെ അഞ്ചുമുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പുറത്ത‌്. ആദ്യമല്‍സരത്തില്‍ വിക്കറ്റില്ലാതെ കളംവിട്ട ദീപക് ചഹര്‍ 15 റണ്‍സ് വഴങ്ങി വീഴ്ത്തിയത് നാലുവിക്കറ്റുകള്‍ വീഴ്ത്തി. കളംനിറഞ്ഞുകളിച്ച ജഡേജയുടെ ഫീല്‍ഡിങ്ങ് മികവ് മടക്കിയത് ക്രിസ് ഗെയിലിനെയും കെ.എല്‍ രാഹുലിനെയും. 

ആദ്യ ഐപിഎല്‍ കളിക്കുന്ന തമിഴ്നാട്ടുകാരന്‍ ഷാറൂഖ് ഖാനാണ് പഞ്ചാബ് സ്കോര്‍ നൂറുകടത്തിയത്. 36 പന്തില്‍ 47 റണ്‍സ്. 107 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ 16ാം ഓവറില്‍  ലക്ഷ്യത്തിലെത്തി. മോയിന്‍ അലി 30 പന്തില്‍ 46 റണ്‍സെടുത്തു. 

MORE IN SPORTS
SHOW MORE
Loading...
Loading...