ബോളിങ് നിര നിലവാരം ഉയർത്തണം; പഞ്ചാബിനെതിരെ പിടിച്ചുനിൽക്കാൻ ചെന്നൈ

chennai-punjab
SHARE

ഐപിഎല്ലിലെ രാജകീയ പോരാട്ടത്തില്‍ നാളെ പഞ്ചാബ് കിങ്സ് – ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ. ആദ്യമല്‍സരത്തില്‍ നിറംമങ്ങിയ ബോളിങ് നിര നിലവാരം പുലര്‍ത്തിയാലെ ചെന്നൈയ്ക്ക് പഞ്ചാബിനെതിരെ പിടിച്ചുനില്‍ക്കാനാകൂ. വാങ്കഡെ സ്റ്റേഡിയത്തിലാണ് മല്‍സരം.

കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാറൂഖ് ഖാന്‍ .... ഏഴാം നമ്പര്‍ വരെ നീളുന്ന പഞ്ചാബിന്റെ ബാറ്റിങ് നിരയ്ക്കെതിരെ ശരാശരി നിലവാരം മാത്രമുള്ള ചെന്നൈ ബോളിങ് നിര എങ്ങനെ പന്തെറിയുമെന്നതിനെ ആശ്രയിച്ചിരിക്കും മല്‍സരഫലം.  ആദ്യ മല്‍സരത്തില്‍ ചെന്നൈയുടെ അഞ്ചുബോളര്‍മാരും ശരാശരി എട്ടുറണ്‍സിന് മുകളില്‍ വഴങ്ങി. സാം കറണ്‍ രണ്ടോവറില്‍ 24 റണ്‍സും ദീപക് ചഹര്‍ നാലോവറില്‍ 36 റണ്‍സും ഷാര്‍ദുല്‍ ഠാക്കൂര്‍ 53 റണ്‍സുമാണ് വിട്ടുകൊടുത്തത്. സുരേഷ് റെയ്നയുടെ വരവാണ് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. മധ്യഓവറുകളില്‍ ബാറ്റുചെയ്യന്‍ റെയ്നയുണ്ടായാല്‍ ചെന്നൈയ്ക്ക് മികച്ച സ്കോറിലെത്താം. 

ആദ്യമല്‍സരത്തില്‍ തലനാരിഴയ്ക്ക് ജയിച്ചെങ്കിലും ബോളിങ് തന്നെയാണ് പഞ്ചാബിനെയും ആശങ്കപ്പെടുത്തുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച ജെ റിച്ചാര്‍ഡ്സനും റൈലി മെറിഡിത്തിനും ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു രാജസ്ഥാനെതിരായ പ്രകടനം. 

MORE IN SPORTS
SHOW MORE
Loading...
Loading...