നിറംമങ്ങി റിച്ചാര്‍ഡ്സനും മെറിഡിത്തും; ജാക്പോട്ടായി മാക്സ്‍വെൽ; വമ്പൻ താരങ്ങളുടെ പ്രകടനം

ipl-stars
SHARE

ഐപിഎല്‍ രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ റെക്കോര്‍ഡ് തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ പ്രകടനം നോക്കാം. രാജസ്ഥാന്റെ ക്രിസ് മോറിസ് ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍ പഞ്ചാബിന്റെ ജെ റിച്ചാര്‍ഡ്സനും റൈലി മെറിഡിത്തും ആദ്യമല്‍സരത്തില്‍ നിറംമങ്ങി.  ഗ്ലെന്‍ മാക്്സ്്വെല്ലിനെ ടീമിലെത്തിച്ച റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന് ജാക്പോട്ടടിച്ച് ഫീലാണ് . 

ഓസ്ട്രേലിയന്‍ പേസര്‍മാരായ ജെ റിച്ചാര്‍ഡ്സനും റൈലി മെറിഡിത്തിനുമായി 22 കോടി രൂപയാണ് പഞ്ചാബ് കിങ്ങ്സ് ചെലവഴിച്ചത്. ആദ്യ ഐപിഎല്‍ മല്‍സരത്തിന് ഇറങ്ങിയ ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ വഴങ്ങിയത് 104 റണ്‍സ് . റിച്ചാര്‍ഡ്സന്‍ 55 റണ്‍സ് വഴങ്ങി ഒരുവിക്കറ്റും മെറിഡിത്ത് 49 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ സീസണില്‍ വിദേശ ബോളര്‍മാര്‍ നിറംമങ്ങിയതോടെയാണ് പണമെറിഞ്ഞ് പുതിയ താരങ്ങളെ പഞ്ചാബ് ടീമിലെത്തിച്ചത്. പതിനാറേകാല്‍ കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ ക്രിസ് മോറിസ് നാലോവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. 

തകര്‍ത്തടിച്ച ദീപക് ഹൂജയെയും ആദ്യ പന്തില്‍ തന്നെ നിക്കോളാസ് പുരാനെയുമാണ് മോറിസ് മടക്കിയത്. ഏതായാലും ജാക്പോട്ടടിച്ചത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാണ്. രണ്ടുമല്‍സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറിയടക്കം 98 റണ്‍സാണ് മാക്്സ്്വെല്‍ നേടിയത്. കഴിഞ്ഞ സീസണില്‍ ഒരു സിക്സര്‍ പോലും അടിക്കാന്‍ കഴിയാതിരുന്ന മാക്സ്്വെല്‍ ഇതുവരെ നേടിയത് അഞ്ചുസിക്സറുകള്‍. 

MORE IN SPORTS
SHOW MORE
Loading...
Loading...