സ്വയം തെളിയിക്കാനുള്ള അവസരം; കരുത്തരായ എതിരാളികള്‍; സഞ്ജുവിന് നിർണായകം

sanju-samson
SHARE

സഞ്ജു സാംസന് നാളെ ക്യാപ്റ്റനായി ഐപിഎല്ലില്‍ അരങ്ങേറ്റം. പേരുമാറ്റിയെത്തുന്ന പഞ്ചാബ് കിങ്സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. ആദ്യമായാണ് ഒരു മലയാളി താരം ഐപിഎല്‍ ടീം നായകനാകുന്നത്.

വമ്പന്‍ അടിക്കാരുടെ നിരയുമായാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും നേര്‍ക്കുനേര്‍ വരുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ ബെന്‍ സ്റ്റോക്സിന്റെ ഓള്‍റൗണ്ട് മികവ് നിര്‍ണായകമാകും. ജോസ് ബട്്ലറിനൊപ്പം യുവതാരം യശ്വസി ജെയ്സ്വാള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും. ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ ഫോമോടെ ദേശീയ ടീമില്‍ അവസരം നഷ്ടമായ സഞ്ജുവിന് ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്ക് മുന്നില്‍ സ്വയം തെളിയിക്കേണ്ടതുണ്ട്. 

ബെന്‍ സ്റ്റോക്സിനൊപ്പം, ശിവം ഡ്യൂബെയും, രാഹുല്‍ തെവാത്യയും മധ്യനിരയ്ക്ക് കരുത്താകും. ജോഫ്ര ആര്‍ച്ചറുടെ അഭാവത്തില്‍ ലോക റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയയ ക്രിസ് വോക്സിലാണ് ബോളിങ് പ്രതീക്ഷ. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍.... എതിരാളികളെ ഭയപ്പെടുത്തുന്ന ബാറ്റിങ് നിരയാണ് പഞ്ചാബിന്റേത്. ഒന്നാം നമ്പര്‍ ടിട്വന്റി ബാറ്റ്സ്മാന്‍ ഡേവിഡ് മലനും ഇത്തവണ  പഞ്ചാബിനൊപ്പമുണ്ട്. ബിഗ് ബാഷിലെ മികവില്‍ പഞ്ചാബ് സ്വന്തമാക്കിയ ജെ റിച്ചാര്‍ഡ്സനാണ് ബോളിങ്ങില്‍ മുഹമ്മദ് ഷമിയുടെ പങ്കാളി.  

MORE IN SPORTS
SHOW MORE
Loading...
Loading...