വിക്കറ്റിന് പിന്നിലും ടീമിന് മുന്നിലും; 4 ക്യാപ്റ്റൻമാർ വിക്കറ്റ് കീപ്പർമാർ

captain-keepers
SHARE

ഐപിഎല്ലില്‍ എട്ടില്‍ നാലുടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ വിക്കറ്റ് കീപ്പര്‍മാരാണ്. ഇത്രയധികം വിക്കറ്റ് കീപ്പര്‍മാര്‍ നായകന്‍മാരായതിന്റെ ക്രെഡിറ്റ്  എംഎസ്. ധോണിക്കാണ്, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്്ലര്‍ നല്‍കുന്നത്. സ്റ്റോക്സിന്റെ പ്രകടനമാകും രാജസ്ഥാന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാവുകയെന്നും ബട്ലര്‍ പറയുന്നു.

വിക്കറ്റിന് പിന്നിലാണ് സ്ഥാനമെങ്കിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നവരുെട എണ്ണം കൂടിവരുകയാണ്. നാലുവിക്കറ്റ് കീപ്പര്‍മാരാണ് ഇത്തവണ  നായകസ്ഥാനത്തുള്ളത്. എം.എസ്.ധോണിയെക്കൂടാതെ സഞ്ജു സാംസണും, ഋഷഭ് പന്തും കെ.എല്‍ രാഹുലും നായകന്‍മാര്‍. ഋഷഭ്  പന്തിനും സഞ്ജു സാംസണും ക്യാപ്റ്റനായി ഇത് അരങ്ങേറ്റ സീസണ്‍. 

ശ്രേയസ് അയ്യരുടെ പരുക്കാണ് പന്തിനെ ക്യാപ്റ്റനാക്കിയതെങ്കില്‍ സീസണ്‍ തുടങ്ങും മുമ്പേ രാജസ്ഥാന്‍ സഞ്ജുവിനെ നായകനായി പ്രഖ്യാപിച്ചിരുന്നു.ടീമുകള്‍ വിക്കറ്റ് കീപ്പര്‍മാരെ നായകന്‍മാരായി തിരഞ്ഞെടുക്കുന്നതിന്റെ ക്രെഡിറ്റ് എം എസ് ധോണിക്കാണെന്ന് രാജസ്ഥാന്‍ താരം ജോസ് ബട്ലര്‍.വിക്കറ്റിന് പിന്നില്‍ നിന്ന് കളിനിയന്ത്രിക്കുകയാണ് ഏറ്റവും സൗകര്യപ്രദമെന്നും ബട്ളര്‍ പറയുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ബെന്‍ സ്റ്റോക്സ് തിളങ്ങിയാല്‍ രാജസ്ഥാന് ഏറെ മുന്നേറാനാകുമെന്ന് ബട്്ലര്‍. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരെ ടീം ഡയറക്ടറായി എത്തിയതും  രാജസ്ഥാന് ഗുണം ചെയ്യുമെന്നാണ് ബട്ലര്‍ അഭിപ്രായം

MORE IN SPORTS
SHOW MORE
Loading...
Loading...