90 മിനിറ്റിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കിയില്ല; ധോണിക്ക് 12 ലക്ഷം രൂപ പിഴ; ആവര്‍ത്തിച്ചാല്‍ ഇരട്ടി

PTI22-09-2020_000245B
SHARE

കുറഞ്ഞ ഓവര്‍ നിരക്കിന് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്.ധോണിക്ക് 12 ലക്ഷം രൂപ പിഴ. ടൈം ഔട്ട് ഉള്‍പ്പടെ 90 മിനിറ്റാണ് 20 ഓവര്‍ പൂര്‍ത്തിയാക്കാനുള്ള സമയം. രണ്ടാം തവണ പിഴവ് ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ പിഴയടയ്ക്കേണ്ടിവരും. മറ്റു ടീമംഗങ്ങളും മാച്ച് ഫീയുടെ 25 ശതമാനം ഇനി പഴയടയ്ക്കേണ്ടി വരും. മൂന്നാം തവണയും കുറഞ്ഞ ഓവര്‍നിരക്ക് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മല്‍സരത്തില്‍ നിന്ന് വിലക്കും ലഭിക്കും. മറ്റു ടീമംഗങ്ങള്‍ മാച്ച് ഫീയുെട അന്‍പത് ശതമാനം പിഴയടയ്ക്കണം.

MORE IN SPORTS
SHOW MORE
Loading...
Loading...