ഡിവില്ലിയേഴ്സും ഹര്‍ഷല്‍ പട്ടേലും കസറി; മുംബൈയെ വീഴ്ത്തി കോലിയുടെ ബാംഗ്ലൂർ

abd-02
SHARE

വിരാട് കോലി – രോഹിത് ശര്‍മ പോരാട്ടത്തില്‍ ജയം കോലിയുടെ ബാംഗ്ലൂരിന്. 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ബാംഗ്ലൂര്‍ മറികടന്നു. മുംബൈയ്ക്കെതിരെ അഞ്ചുവിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായ ഹര്‍ഷല്‍ പട്ടേലാണ് ബാംഗ്ലൂരിന് ജയമൊരുക്കിയത്. കോലി പുറത്തായ ശേഷം കൈവിട്ടെന്നു തോന്നിച്ച മല്‍സരം എബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിന് സമ്മാനിച്ചത്.

അവസാന ഓവറുകളില്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും മുംബൈയെ രണ്ടുവിക്കറ്റിന് മറികടന്ന് ബാംഗ്ലൂര്‍ ജയിച്ചുതുടങ്ങി. 20ാം ഓവറിലെ നാലാം പന്തില്‍ ഡിവില്ലിയേഴ്സ് റണ്ണൗട്ടായെങ്കിലും അവസാന പന്തില്‍ ബാംഗ്ലൂര്‍ വിജയലക്ഷ്യം മറികടന്നു

160 റണ്‍സ് ലക്ഷ്യത്തിലേയ്ക്ക് അടുപ്പിച്ച ശേഷം കോലിയും  മാക്സ്‍വെല്ലും പുറത്തായെങ്കിലും ഡിവില്ലിയേഴ്സ് ഒറ്റയ്ക്ക് പൊരുതി.  27 പന്തില്‍ 48 റണ്‍സ്.  ബുംറയും ബോള്‍ട്ടും മിസ്റ്റര്‍ 360ക്ക് മുന്നില്‍ നിസഹായരായി. 

വാഷിങ്ടണ്‍ സുന്ദറിനെയും കൂട്ടി ഇന്നിങ്സ് ഓപ്പണ്‍ െചയ്ത കോലി  33 റണ്‍സെടുത്തു.   മാക്സ്്വെല്‍ 39 റണ്‍സും.  വെറും 27 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ്, മുംൈബയെ 159 റണ്‍സില്‍ ഒതുക്കി ബാംഗ്ലൂരിന്റെ അപ്രതീക്ഷിത ഹീറോയായത്.  അവസാന ഓവറിലായിരുന്നു മൂന്നുവിക്കറ്റും

രോഹിത് ശര്‍മയുടെ റണ്ണൗട്ട് ഒഴിച്ചുനിര്‍ത്തിയാല്‍ ഫീല്‍ഡില്‍ ദുര്‍ബലമായിരുന്നു കോലിയുടെ ടീമിന്റെ പ്രകടനം . കൈവിട്ടത് മൂന്നുക്യാച്ചുകള്‍. തോറ്റുതുടങ്ങുന്ന പതിവ് ഇത്തവണയും മുംൈബ കൈവിട്ടില്ല. 2012ന് ശേഷം ആദ്യമല്‍സരം മുംൈബ ഇന്ത്യന്‍സിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 

MORE IN SPORTS
SHOW MORE
Loading...
Loading...