കോലിക്കും രോഹിത്തിനുമിടയിൽ മഞ്ഞുരുകി; നിർണായക പങ്കുവഹിച്ച് രവി ശാസ്ത്രി

sports
SHARE

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കുമിടയിലെ മഞ്ഞുരുകി. ലോകകപ്പിന് ശേഷം പരസ്പരം ഇടഞ്ഞ രണ്ടുതാരങ്ങളും കോവിഡിന് ശേഷമുള്ള പരമ്പരയ്ക്കിടെയാണ് വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് തിരികെയെത്തിയത്.

കോവിഡും ക്വാറന്റീനും കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും ഓര്‍മപ്പെടുത്തലാണെങ്കില്‍ ഇന്ത്യന്‍ ടീമിനിത് നേട്ടങ്ങളുടെ കാലമാണ്, ഡ്രസിങ് ടീമിന് അകത്തും പുറത്തും. കോവിഡിന് ശേഷം ക്രീസിലിറങ്ങിയ ടീം  ഇംഗ്ലണ്ടിനേയും ഓസ്ട്രേലിയയേയും ബൗണ്ടറി കടത്തി. അതിലേറെ വലിയ നേട്ടം ക്യാപ്റ്റന്‍ കോലിക്കും ഹിറ്റ്മാനുമടയിലെ മഞ്ഞുരുക്കമാണെന്നാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിന് ചുക്കാന്‍ പിടിച്ചത് കോച്ച് രവി ശാസ്ത്രിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇരുവര്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. കളിയിലുടെ കാര്യത്തിലും ടീമിന്റെ ഉത്തരവാദിത്തത്തിലും ഇത് കാണാം. കഴിഞ്ഞ നാലുമാസത്തിനിടെ ടീമിന് ലഭിച്ച നേട്ടം ഇതാമെന്നും  ബിസിസിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു. 

ക്വാറന്റീനും ബയോസെക്യുര്‍ ബബിളിലെ ജീവിതവും പരസ്പരം സംസാരിക്കാനും ഇടപഴകാനും ഉരുവര്‍ക്കും ധാരാളം സമയം നല്‍കി.  കോവിഡിന് ശേഷമുള്ള പരമ്പരകളില്‍ പലപ്പോഴും പരസ്യമായി സ്നേഹപ്രകടനങ്ങള്‍ നടത്തുന്നതും തീരുമാനങ്ങളെടുക്കാന്‍ കോലി രോഹിത്തനെ ആശ്രയിക്കുന്നതും കണ്ടു. ഇതെല്ലാം ഇരുവര്‍ക്കിമിടയിലെ പ്രശ്നങ്ങള്‍ അവസാനിച്ചതിന്റെ ലക്ഷണങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകകപ്പിന് ശേഷം രോഹിത്ത് നേരത്തെ നാട്ടിലേക്ക് മടങ്ങിയതും കോലിയേയും ഭാര്യ അനുഷ്കയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതുമെല്ലാം വലിയ വിവാദമായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...