ഗ്രൗണ്ടിൽ പ്രവേശനമില്ല; എങ്കിലും ‘സൂപ്പർ ഫാൻ’ കുന്നിൻമുകളിൽ കയറി നേരിട്ട് കളി കണ്ടു

cricketwb
SHARE

 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനം നടന്നതെങ്കിലും, സച്ചിൻ തെൻഡുൽക്കറിന്റെ ആരാധകനെന്ന നിലയിൽ ആരാധകർക്കിടയിൽ പ്രശസ്തനായ സുധീർ കുമാർ ചൗധരി ഈ മത്സരവും ‘നേരിട്ട്’ കണ്ടു.  വേദിയിൽനിന്നും ഏറെ ദൂരെയുള്ള ഒരു കുന്നിൻമുകളിൽ കയറിയാണ് ആരാധകർക്കിടയിലെ ‘സൂപ്പർ ഫാൻ’ ഇന്ത്യ–ഇംഗ്ലണ്ട് കളി കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

സുധീർ കുമാർ ചൗധരി തന്നെയാണ് തന്റെ പതിവ് ‘വേഷവിധാനങ്ങളോടെ’ കുന്നിൻമുകളിൽനിന്ന് മത്സരം കാണുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. മത്സരം നടന്ന പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽനിന്ന് ദൂരെ മാറി ഒരു കുന്നാണ് മത്സരം കാണാനായി സുധീർ കുമാർ തിരഞ്ഞെടുത്തത്.

ദേഹമാകെ ഇന്ത്യൻ ത്രിവർണ പതാകയിലെ നിറങ്ങളും പൂശി കയ്യിൽ വലിയൊരു ദേശീയ പതാകയുമായി പതിവു ശൈലിയിലാണ് കുന്നിൻമുകളിൽനിന്ന് സുധീർ കുമാർ മത്സരത്തിന് ‘സാക്ഷിയായത്’. കോവിഡ് വ്യാപനം നിമിത്തം ഇത്തവണ ഒരു മാസ്കും അദ്ദേഹം ധരിച്ചിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...