വാക്സിന്‍ തന്നതിന് മോദിക്കും ഇന്ത്യക്കാർക്കും നന്ദി; കൈകൂപ്പി ക്രിസ് ഗെയ്ല്‍; വിഡിയോ

chris-gale
SHARE

ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ജമൈക്കയിലേക്ക് കോവിഡ് വാക്സിന്‍ എത്തിച്ചതിലുള്ള കൃതജ്ഞത ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ക്രിസ് ഗെയ്‍‌ല്‍ അറിയിച്ചത്. 

''ജമൈക്കയക്ക് വാക്സിൻ സംഭാവന നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ഗവൺമെന്‍റിനും രാജ്യത്തെ ജനങ്ങൾക്കും നന്ദി അറിയിക്കുകയാണ്. ഇത് ശരിക്കും അഭിനന്ദനാർഹം തന്നെയാണ്'', ക്രിസ് ഗെയ്ല്‍ വിഡിയോയിൽ പറയുന്നു. 

വാക്സിന്‍റെ അൻപതിനായിരം ഡോസുകളാണ് ഇന്ത്യ ജമൈക്കയിലേക്ക് കയറ്റി അയച്ചത്. സഹതാരം ആൻഡ്രെ റസ്സെലും ഇന്ത്യക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതുവരെ 25 രാജ്യങ്ങളിലേക്കാണ് മെയ്ഡ് ഇന്ത്യന്‍ വാക്സിന്‍ കയറ്റുമതി ചെയ്തിട്ടുള്ളത്. 

MORE IN SPORTS
SHOW MORE
Loading...
Loading...