ആ സസ്പെൻസ് സഞ്ജനയോ? ബുമ്രയുടെ വിവാഹമെന്ന് റിപ്പോർട്ടുകൾ

bumrah-12
SHARE

ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും ടെലിവിഷൻ അവതാരക സഞ്ജന ഗണേശനും വിവാഹിതരാകുകയാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുകയാണ് താരവിവാഹത്തിനെന്നും എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾ എഴുതുന്നു. വിവാഹക്കാര്യം നാട്ടിലെങ്ങും പാട്ടായെങ്കിലും ബുമ്രയോ സഞ്ജനയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ദേശീയ താരമായ ബുമ്ര ഇംഗ്ലണ്ടിനെതിരായ ട്വന്റി–20 , ഏകദിന പരമ്പരകളിൽ നിന്ന് പിൻമാറിയതോടെയാണ് വിവാഹ വാർത്തകൾ സജീവമായത്. 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൽസരങ്ങള്‍ക്ക് മുൻപും ശേഷവുമുള്ള ഷോകളിൽ അവതാരകയായി എത്തിയത് വഴി ആരാധകർക്കും പരിചിതയാണ് സഞ്ജന. ഇതിന് പുറമേ ഐപിഎല്ലിൽ കൊൽക്കത്ത ൈനറ്റ് റൈഡേഴ്സിന്റെ ഷോയും സഞ്ജന അവതരിപ്പിച്ചിട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...