ബ്ലൈന്‍ഡ് ഫുട്ബോൾ ലോകകപ്പിന് തയ്യാറെടുത്ത് വനിതാ ടീം; പരിശീലന ക്യാംപ് കൊച്ചിയിൽ

blindfootball-28
SHARE

ബ്ലൈന്‍ഡ് ഫുട്ബോളിന്‍റെ ലോക വേദിയില്‍ സാന്നിധ്യമറിയിക്കാന്‍ തയാറെടുത്ത് ഇന്ത്യയുടെ വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം. ഈ വര്‍ഷം നൈജീരിയയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ ലക്ഷ്യമിട്ടുള്ള ടീമിന്‍റെ പരിശീലന ക്യാംപ് കൊച്ചിയില്‍ തുടങ്ങി. മലയാളിയായ സുനില്‍ ജെ.മാത്യുവാണ് ടീമിന്‍റെ പരിശീലകന്‍.

ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകറാങ്കിങ്ങില്‍ ഇരുപത്തിയെട്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പ്രകടനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വനിതാ ടീമിന്‍റെ തയാറെടുപ്പ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 20 താരങ്ങളാണ് ടീമിലുള്ളത്. നൈജീരിയയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ അല്‍ഭുത സൃഷ്ടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പരിശീലകന്‍ സുനില്‍ ജെ.മാത്യു.

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്രേ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്തു. മൂന്നു ദിവത്തെ പരിശീലന ക്യാംപാണ് ആദ്യഘട്ടത്തിൽ കൊച്ചിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...