‘ഇപ്പോഴും നിങ്ങൾക്ക് വേണമെങ്കിൽ എന്നെ തിരഞ്ഞെടുക്കാം’: പ്രീതി സിന്റയോട് ശ്രീശാന്ത്

sree-comment-viral
SHARE

പഞ്ചാബ് കിങ്സിന്റെ ഉടമയും നടിയുമായ പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ കമന്റുമായി ശ്രീശാന്ത്. ഐപിഎൽ താരലേലത്തിനുള്ള അന്തിമ പട്ടികയിൽ നിന്നും ശ്രീശാന്തിന് ഇടം ലഭിച്ചിരുന്നില്ല. അപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിന് പിന്നാലെയാണ് കമന്റ് വൈറലാകുന്നത്. 

ചെന്നൈയിൽ ഫെബ്രുവരി 18ന് നടന്ന താരലേലത്തിന് മുന്നോടിയായി പ്രീതി സിന്റ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്.‘ഐപിഎൽ താരലേലത്തിനായി ചെന്നൈയിലെത്തി. ഈ വർഷം പഞ്ചാബ് കിങ്സിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന താരങ്ങൾ ആരെല്ലാമെന്ന് അറിയാൻ കൗതുകമുണ്ട്. നിങ്ങളുടെ ആഗ്രഹം തുറന്നു പറയൂ. ഞാൻ കേൾക്കാം’. വിമാനത്താവളത്തിൽനിന്നുള്ള ചിത്രം സഹിതം പ്രീതി സിന്റ കുറിച്ചു.

ഈ പോസ്റ്റിനു താഴെയാണ് ശ്രീശാന്തിന്റെ പ്രതികരണമെത്തിയത്. ഒന്നല്ല, ഒരു കൂട്ടം കമന്റുകളുമായാണ് താരം പ്രീതി സിന്റയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. ഇത്തവണ പഞ്ചാബ് കിങ്സ് ജഴ്സിയിൽ കാണാൻ താൽപര്യമുള്ള താരങ്ങൾ ആരെല്ലാമെന്ന ചോദ്യത്തിന്, ‘ശ്രീശാന്ത്’ എന്നാണ് താരം കമന്റിട്ടത്. പിന്നാലെ മറ്റൊരു കമന്റുമിട്ടു. ‘താരലേലത്തിനുള്ള പട്ടികയിൽ ഞാനില്ല. എങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം.’ മൂന്നാമത്തെ കമന്റിൽ ശ്രീശാന്ത് എല്ലാവർക്കും ആശംസകൾ നേർന്നു. ‘എല്ലാ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ’ – ശ്രീശാന്ത് കുറിച്ചു.

sree-comment-viral-new

ശ്രീശാന്ത് തന്റെ ഐപിഎൽ കരിയറിന് തുടക്കം കുറിച്ചത് ഇപ്പോൾ പഞ്ചാബ് കിങ്സ് എന്ന് പേരുമാറ്റിയ കിങ്സ് ഇലവൻ പഞ്ചാബിന് ഒപ്പമാണെന്നതും ശ്രദ്ധേയം. 2008ൽ പഞ്ചാബിലെത്തിയ ശ്രീശാന്ത് 2010 വരെ അവിടെ തുടർന്നു. ഐപിഎലിലെ കന്നി സീസണിൽ പാക്കിസ്ഥാൻ താരം സുഹൈൽ തൻവീറിനു പിന്നിൽ 18 ഇരകളുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനായിരുന്നു ശ്രീശാന്ത്. ഇടയ്ക്ക് ഐപിഎലിൽ മുഖംകാട്ടിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്കായി കളത്തിലിറങ്ങിയ ശ്രീശാന്ത്, പിന്നീട് രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി.

MORE IN SPORTS
SHOW MORE
Loading...
Loading...