യോയോയ്ക്ക് പിന്നാലെ 'ഓട്ട പരീക്ഷ'; പരാജയപ്പെട്ട് സഞ്ജു സാംസൺ ഉൾപ്പെടെ ആറു പേർ

Untitled-1
SHARE

ബിസിസിഐ യോയോ ടെസ്റ്റിനു പുറമേ താരങ്ങൾക്കു നിർബന്ധമാക്കിയ ‘2 കിലോമീറ്റർ ഓട്ടം’ പരീക്ഷയില്‍ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ആറു പേർ പരാജയപ്പെട്ടു. സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ, നിതീഷ് റാണ, രാഹുൽ തെവാത്തിയ, സിദ്ധാർഥ് കൗൾ, ജയദേവ് ഉനദ്ഖട്ട് എന്നിവരാണ് ബിസിസിഐ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഈ ആഴ്ച കൊണ്ടുവന്ന ‘ഓട്ടപരീക്ഷ’യിൽ പരാജയപ്പെട്ടത്. 

എന്നാൽ ബിസിസിഐ പുതിയയാതി കൊണ്ടുവന്ന ഫിറ്റ്നസ് ടെസ്റ്റ് ആയതിനാൽ താരങ്ങൾക്ക് രണ്ടാമതൊരു അവസരം കൂടി ലഭിക്കും. ഫിറ്റ്നസ് ടെസ്റ്റിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതിലും പരാജയപ്പെട്ടാന്‌ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ പങ്കെടുക്കാനാകില്ലെന്നാണ് സൂചന. അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉൾ‌പ്പെടുന്നതാണ് പരമ്പര. 

2018ൽ സഞ്ജു സാംസൺ മുഹമ്മദ് ഷമി അമ്പാട്ടി റായിഡു എന്നിവർ ബിസിസിഐയുടെ യോയോ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അതിനാൽ ഇംഗ്ലണ്ട് പര്യടനത്തിലെ നിശ്വിത ഓവർ ടീമിൽ നിന്ന് ഇവർ പുറത്തായിരുന്നു.  

ഇംഗ്ലണ്ടിനെതിരെയുള്ള വൈറ്റ് ബോൾ പരമ്പരയും വർഷാവസാനം നടക്കുന്ന ട്വിന്റി 20 ലോകകപ്പും മുൻനിർത്തി 20 താരങ്ങൾക്കായിരുന്നു ഫിറ്റ്നസ് ടെസ്റ്റ്. സാധാരണ ഫിറ്റ്നസ് ടെസ്റ്റായ യോയോയ്ക്കു പുറമേയാണ് 2 കിലോമീറ്റർ ഓട്ടം കൂടി ഉൾപ്പെടുത്തിയത്. 8 മിനിറ്റ് 30 സെക്കൻഡിൽ രണ്ടു കിലോമീറ്റർ ദൂരം ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർമാർ എന്നിവർ.  ഓടിയെത്തണം. ഫാസ്റ്റ് ബൗളർമാർ എട്ടു മിനിറ്റ് 15 സെക്കൻഡിൽ ഇത് മറികടക്കണം. 

MORE IN SPORTS
SHOW MORE
Loading...
Loading...