‘എന്ത് കരുതലാണീ നവോമി’; ചുംബിച്ച് ചിത്രശലഭം; കയ്യടിച്ച് കാണികൾ; വിഡിയോ

osaka-new-pic
SHARE

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് മൽസരത്തിനിടെ ജപ്പാൻ താരം നവോമി ഒസാകയെ തേടി എത്തിയ അതിഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ടുണീഷ്യൻ താരം ഓൻസ് ജബേറുമായുള്ള മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് സംഭവം. സർവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നവോമിയുടെ കാലിൽ ഒരു ചിത്രശലഭം വന്നിരുന്നു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഏറെ കരുതലോടെ ആ ശലഭത്തെ കൈ കൊണ്ടെടുത്ത് കോർട്ടിനു പുറത്തു കൊണ്ടുപോയി പറത്തി വിടാൻ നവോമി ശ്രമിച്ചു. എന്നാൽ നവോമിയെ വിട്ടു പോകാൻ തയാറാകാതെ അത് അവരുടെ മുഖത്തു വന്നിരുന്നുമ്മ വച്ചു. പിന്നീട് പൂമ്പാറ്റയെ വീണ്ടും കൈകളിലെടുത്ത് വളരെ കരുതലോടെ പുറത്തു കൊണ്ടുപോയി പറത്തി വിടുന്ന നവോമിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

naomi-fly-video

മനോഹര നിമിഷത്തിന് സാക്ഷികളായ കാണികൾക്കും നവോമിയെ അഭിനന്ദിക്കാതിരിക്കാനായില്ല. ‘ഓസ്ട്രേലിയയിലെ ചിത്രശലഭങ്ങൾ പോലും നിങ്ങളെ സ്നേഹിക്കുന്നു നവോമി’ എന്ന കുറിപ്പോടെയാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ ട്വിറ്റർ പേജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മത്സരത്തിൽ ഓൻസ് ജബേറിനെ ഒസാക പരാജയപ്പെടുത്തി. 

MORE IN SPORTS
SHOW MORE
Loading...
Loading...