മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേശ് നടേശൻ മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ അന്തിമപട്ടികയില്‍

chitharesh-natesan-students-compressed
SHARE

മിസ്റ്റര്‍ യൂണിവേഴ്സായ  ചിത്തരേശ് നടേശനാണ് മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ പുരസ്കാരത്തിനുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ച മൂന്നാമന്‍. അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍ 23ാം വയസില്‍ നേടിയ ചാംപ്യന്‍ പട്ടമാണ്  കൊച്ചി വടുതല സ്വദേശി ചിത്തരേശ് നടശനും സ്വന്തമാക്കിയത്. മലയാള മനോരമയും  സാന്റാ മോണിക്ക സ്റ്റഡി െബ്രോഡ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.

2019ല്‍ ദക്ഷിണകൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട തോടെയാണ് ചിത്തരേശ് നടേശനെന്ന പേര് കേരളം കേള്‍ക്കുന്നത്. 1967ല്‍ സാക്ഷാല്‍ അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍ നേടിയ ചാംപ്യന്‍പട്ടം 52 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്തരേശിന്റെ  മസില്‍മികവില്‍ കേരളത്തിലേയ്ക്കെത്തി. 2010 –13 കാലത്ത് കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് ചിത്തരേശ് ഏറെക്കാലം ആശുപത്രിയിലായി. അസുഖം ബാധിച്ച കാല്‍ മുറിച്ചുമാറ്റേണ്ടി വരുമെന്ന് വരെ ഡോക്ടര്‍ പറഞ്ഞിടത്തുനിന്നാണ് ചിത്തരേശ് മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം വരെ എത്തിനില്‍ക്കുന്നത്. അസുഖം ഭേദമായതോടെ പ്രഫഷണല്‍ ബോഡിബില്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2015 മതുല്‍ നാലുവര്‍ഷം മിസ്റ്റര്‍ ഡല്‍ഹിയും മിസ്റ്റര്‍ ഇന്ത്യയുമായി. പിന്നീട് മിസ്റ്റര്‍ ഏഷ്യയും മിസ്റ്റര്‍ വേള്‍ഡുമായി. വൈകാതെ മിസ്റ്റര്‍ യുണിവേഴ്സ് പട്ടവും ചിത്തരേശിന് അലങ്കാരമായി. വലിയ നേട്ടത്തിനായുള്ള കഠിനാധ്വാനവും വലുതായിരുന്നു. ചിട്ടയായ ഭക്ഷണക്രമമായിരുന്നു പ്രധാനം. എം പി സാഗറിനു കീഴിലുള്ള പരിശീലനം ചിത്തരേശിന് കരുത്തായി. 

MORE IN SPORTS
SHOW MORE
Loading...
Loading...