സ്പോര്‍ട്സ് സ്റ്റാര്‍ പുരസ്കാരത്തിനായി മല്‍സരിക്കാന്‍ അനീഷ് പി രാജനും; കാത്തിരിപ്പ്

aneesh-raj3
SHARE

മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2019 പുരസ്കാരത്തിനായി അവസാന റൗണ്ടില്‍ മല്‍സരിക്കാന്‍ ക്രിക്കറ്റര്‍ അനീഷ് പി രാജനുമുണ്ട്. 

ഇംഗ്ലണ്ടില്‍ നടന്ന ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ മാച്ച് വിന്നറായിരുന്നു അനീഷ്.  

അനീഷിന് ജന്‍മനാ വലതുകൈപ്പത്തിയില്ല. എന്നാല്‍ ആ കരുത്തുകൂടി ഇടതുകൈക്കുണ്ട്. ലോക ട്വന്റി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ 11 വിക്കറ്റുകള്‍ നേടിയ അനീഷ് മികച്ച ബോളറായും രണ്ടുമല്‍സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ രണ്ടുവിക്കറ്റ് വീഴ്ത്തുകയും രണ്ട് റണ്ണൗട്ടുകളില്‍ പങ്കാളിയാകുകയം ചെയ്തു. സഹോദരന്‍ സമീഷാണ് അനീഷിനെ ക്രിക്കറ്റിലേയ്ക്കെത്തിച്ചത്. പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് വലതുകൈപ്പത്തി ഇല്ലാത്തതിനാല്‍ ഒരു ക്രിക്കറ്റ് ക്യാംപിലേയ്ക്ക് പ്രവേശനം വിലക്കി. അനീഷ് പിന്‍മാറാന്‍ തയ്യാറാകത്തതോെട ക്യാംപിലെടുക്കേണ്ടി വന്നു. പിന്നീട് കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന കാലത്ത് കോളജ് ടീമിനെ നയിച്ചു. 2017ല്‍ കേരളത്തിന്റെ ഫിസിക്കലി ചലഞ്ച്ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി .ബിസിസിഐയുെട കീഴില്‍ നടന്ന ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലെത്തിച്ചത്. ഇടുക്കി പാറേമാവ് പടീതറയില്‍ പി രാജന്റെയും കെ കെ ശ്യാമളയുടെയും മകനാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...