ചെന്നൈ ടെസ്റ്റ്: റൂട്ടിന് സെഞ്ചുറി; ഇംഗ്ളണ്ട് ശക്തമായ നിലയിൽ

testchennai
SHARE

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട്  രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയില്‍. 100ാം ടെസ്റ്റ് കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് സെഞ്ചുറി . 164 പന്തില്‍ നിന്നാണ് കരിയറിലെ 20ാം ടെസ്റ്റ് സെഞ്ചുറി നേടിയത് . ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്.  ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍; ഇംഗ്ലണ്ട് 227/2

അര്‍ധസെഞ്ചുറി പിന്നിട്ട് ഓപ്പണര്‍ ഡൊം സിബ്‍ലിയും ക്രീസിലുണ്ട്. 33 റണ്‍സെടുത്ത്  റോറി ബേണ്‍സും റണ്ണൊന്നുമെടുക്കാതെ ഡാന്‍ ലോറന്‍സും പുറത്തായി. അശ്വിനും ജസ്പ്രീത് ബുംറയ്ക്കുമാണ് വിക്കറ്റ്.  ബേണ്‍സ് – സിബ്‍ലി ഓപ്പണിങ് കൂട്ടുകെട്ട് 63 റണ്‍സെടുത്തു. നാലുവര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ഓപ്പണിങ് സഖ്യം അര്‍ധസെഞ്ചുറികൂട്ടുകെട്ട് പിന്നിടുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...