അച്ഛനും സമരഭൂമിയില്‍; കര്‍ഷക സമരത്തെ പിന്തുണച്ച് ശുഭ്മാൻ ഗിൽ

gill-04
SHARE

കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ. ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രമാണ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരം മാറ്റിയത്. സച്ചിനും രഹാനെയും അനിൽ കുംബ്ലെയുമടക്കമുള്ളവർ 'ഇന്ത്യ ടുഗെദർ' ക്യാംപെയിന്റെ ഭാഗമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കർഷകർക്കൊപ്പമാണെന്ന് വ്യക്തമാക്കി ഗില്ലിന്റെ ഐക്യപ്പെടൽ. 

പഞ്ചാബിലെ പരമ്പരാഗത കർഷക കുടുംബത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് എത്തിയ താരമാണ് ഗിൽ. സിംഘുവിലെ സമരഭൂമിയിൽ ഗില്ലിന്റെ പിതാവ് ലഖ്വീന്ദർ സിങ് സജീവ സാന്നിധ്യമായത് വാർത്തകളിൽ ഇടം നേടിയിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...