സമരഭൂമിയിലെ കർഷകർക്ക് ഏഴ് ലക്ഷം; സംഭാവന നൽകി അമേരിക്കൻ താരം

juju-04
SHARE

ഡൽഹിയിലെ കൊടും തണുപ്പിൽ സമരം ചെയ്യുന്ന കർഷകർക്കായി ഏഴു ലക്ഷം രൂപ സംഭാവന നൽകി അമേരിക്കൻ കായിക താരമായ ജുജു സ്മിത്ത് ഷുസ്റ്റെർ. സംഭാവന നൽകിയ കാര്യം താരം തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 

സമരം ചെയ്യുന്ന കർഷകർക്ക് വൈദ്യസഹായത്തിനായി 10000 (7,29,328.00 രൂപ) ഡോളർ സംഭാവന നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും യഥാസമയം വൈദ്യസഹായം കിട്ടാതെയുള്ള മരണം ഇനി ഒഴിവാക്കാൻ നമുക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജുജു കുറിച്ചു. വൈഡ് ഫുട്ബോൾ താരമാണ് ജുജു. 

MORE IN SPORTS
SHOW MORE
Loading...
Loading...