വിലക്ക് ലംഘിച്ച് കാമുകിയുടെ പിറന്നാൾ ആഘോഷം; റൊണാൾഡോയ്ക്ക് പിഴ; റിപ്പോർട്ട്

ronaldo-girlfriend
SHARE

ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യാത്രാവിലക്കുകൾ ലംഘിച്ചതായി റിപ്പോർട്ട്. സിരി എ ക്ലബിന്റെ ചടുറിൻ ആസ്ഥാനത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള റിസോർട്ടില്‍ റൊണാൾഡോ കാമുകിയുടെ പിറന്നാൾ ആഘോഷിക്കാൻ പോയെന്നാണ് വിവരം. റൊണാ‍ൾഡോയുടെ കാമുകി റോഡ്രിഗസിന്റെ 27–ാം പിറന്നാൾ ആഘോഷത്തിനാണ് മലമുകളിലെ റിസോർട്ടിൽ ഇരുവരും എത്തിയത്. റിസോർട്ടിൽ ചിലവഴിക്കുന്നതിന്റെ വിഡിയോകൾ റോഡ്രിഗസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. െന്നാൽ സംഭവം ചർച്ചയായതോടെ വിഡിയോ നീക്കി.

ഇറ്റലിയിൽ നിലവിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങളാണുള്ളത്. ടുറിൻ വിട്ട് ആരും തന്നെ പുറത്ത് പോകാൻ പാടില്ലാത്തതാണ്. ഇരുവർക്കും 400 യൂറോ (35,377 രൂപ) വീതം പിഴ ചുമത്താവുന്ന കുറ്റമാണ്. നേരത്തെയും 35–കാരനായ യുവന്റസ് താരം കോവിഡ് നിയമ ലംഘനം നടത്തിയതിന് പഴി കേട്ടിരുന്നു. യുവന്റസ് ടീമിലെ 2 പേർ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അംഗങ്ങളെല്ലാം നിരീക്ഷണത്തിൽ കഴിയവെ താരം പോർച്ചൂഗീസിലേക്ക് പോയിരുന്നു. ഇതിന് ശേഷം റൊമാൾഡോയും പോസിറ്റീവായി. അന്ന് ഇറ്റലിയിലെ കായിക മന്ത്രി അടക്കം താരത്തെ വിമർശിച്ചിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...