ഓസീസിനെ തകര്‍ത്ത കന്നിക്കാര്‍ക്ക് ഥാര്‍ എസ്‌‌യുവി സമ്മാനം; ആനന്ദ് മഹീന്ദ്ര വക

cricket-thar
SHARE

സന്തോഷം അവിടം കൊണ്ടും തീർന്നില്ല. ബോർഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ തോൽപിച്ച ഇന്ത്യൻ ടീമിലെ തുടക്കക്കാർക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. 

ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റിൽ അരങ്ങേറിയ ആറ് ഇന്ത്യൻ പുതുമുഖങ്ങൾക്കും മഹീന്ദ്രയുടെ പുതിയ ഥാർ എസ്‍യുവി വാഹനം സമ്മാനമായി ലഭിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പ്രഖ്യാപിച്ചത്. അസാധ്യമെന്ന് കരുതിയതിനെ കൈവെളളയിലാക്കാമെന്ന് കാണിച്ച വരും തലമുറയ്ക്ക് നൽകുന്ന സന്ദേശം ചെറുതല്ലെന്നും അദ്ദേഹം കുറിച്ചു. ഇത് തനിക്ക് വ്യക്തിപരമായും ഏറെ സന്തോഷം നൽകുന്നു, അതുകൊണ്ടു തന്നെ എല്ലാ അരങ്ങേറ്റക്കാർക്കും തന്റെ സ്വന്തം നിലയിൽ മഹീന്ദ്ര ഥാർ എസ്‍യുവി നൽകുന്നുവെന്നാണ് ആനന്ദ് എഴുതിയത്. ഈ വിജയത്തിൽ നിന്ന് കൂടുതൽ ഉയരങ്ങളിലെത്താനുളള ആർജവം താരങ്ങൾ നേടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ, ശുഭ്മാൻ ഗിൽ, ടി. നടരാജൻ, നവ്ദീപ് സെയ്നി, വാഷിങ്ടൻ സുന്ദർ എന്നിവർക്കാണു വാഹനങ്ങൾ ലഭിക്കുക.തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ സ്വന്തമാക്കിയത്. എട്ടോളം മുൻനിര ഇന്ത്യൻ താരങ്ങൾ ഇല്ലാതെയാണ് രഹാനെയും സംഘവും ഓസ്ട്രേലിയയെ തകർത്തത്. ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ ബിസിസിഐ അഞ്ച് കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...