സ്പെയിന്‍ വിട്ട് ഇന്ത്യയിലേയ്ക്ക്; ഗോവന്‍ നിരയിലെ സൂപ്പര്‍ സബ്: താരമായി ഇഷാൻ

ishan
SHARE

ഐഎസ്എല്‍ ഏഴാം സീസണ്‍ തുടങ്ങും മുമ്പ് ചര്‍ച്ചയായ പേരാണ് ഇഷാന്‍ പണ്ഡിറ്റയുടേത്. ലാ ലീഗ ക്ലബുമായി പ്രഫഷണല്‍ കരാറിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായ ഇഷാന്‍ കോവിഡിനെത്തുടര്‍ന്നാണ് സ്പെയിന്‍ വിട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്. ഗോവന്‍ നിരയിലെ സൂപ്പര്‍ സബ് ആയി മാറിയിരിക്കുകയാണ് ഇഷാന്‍. 

ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ 87ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലറങ്ങിയ ശേഷം ഫസ്റ്റ് ടച്ച് തന്നെ ഗോളാക്കിമാറ്റിയായിരുന്നു ഇഷാന്റെ തുടക്കം. കളത്തിലറങ്ങി മുപ്പതുസെക്കന്‍ഡുകള്‍ക്കകം ഗോള്‍. ഏഴാം സീസണില്‍ പകരക്കാരന്‍ നേടുന്ന വേഗമേറിയ ഗോള്‍ എന്ന റെക്കോര്‍ഡും ഇഷാന്‍ പണ്ഡ‍ിറ്റയെന്ന 22കാരന്‍ സ്വന്തമാക്കി. മോഹന്‍ ബഗാനെതിരായ മല്‍സരത്തില്‍ 84ാം മിനിറ്റില്‍ ഇഷാന്‍ നേടിയ ഗോളാണ് ഗോവയ്ക്ക് സമനില സമ്മാനിച്ചത്.

16ാം വയസില്‍ സ്പാനിഷ് ക്ലബ് അല്‍കോബെന്‍ഡാസുമായി കരാറിലെത്തിയ ഇഷാന്‍  2019ല്‍ ലാ ലിഗ ക്ലബായ ലെഗാനെസിന്റെ അണ്ടര്‍ 19 ടീമുമായി പ്രഫഷണല്‍ കരാറിലെത്തി. സ്പാനിഷ് ടോപ് ഡിവിഷന്‍ ക്ലബിന്റെ ജൂനിയര്‍ ടീം പ്രഫഷണല്‍ കരാര്‍ നല്‍കുന്ന ആദ്യ ഇന്ത്യക്കാരന്‍. സ്പാനിഷ് തേഡ് ഡിവിഷന്‍ ക്ലബ് ലോര്‍ക്കെ താരമായിരിക്കെ 26 മല്‍സരങ്ങള്‍ കളിച്ചു. 2019 –20 സീസണില്‍ ലോര്‍ക്കയുടെ ടോപ് സ്കോററായിരുന്നു ഇഷാന്‍. കോവിഡെത്തിയതോടെ നാട്ടിലേയ്ക്ക് മടങ്ങേണ്ടിവന്നു.ഇപ്പോള്‍ സ്പെയിനില്‍ പുറത്തെടുത്ത അതേമികവ് ഗോവയ്ക്കായും ആവര്‍ത്തിക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...