ആത്മവിശ്വാസത്തിൽ ഗോവ; അപകടഘട്ടങ്ങളില്‍ തുണച്ച് ഇഷാൻ

goablasters1
SHARE

ഗോവയുടെ ഇഷ്ട എതിരാളികളാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനെക്കാള്‍ ആറുപോയിന്റ് മുന്നിലാണ് ഗോവ. ആദ്യമല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 3–1ന് ഗോവ വിജയിച്ചിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഏഴുമല്‍സരങ്ങളുടെ അപരാജിത കുതിപ്പ് നല്‍കുന്ന ആത്്മവിശ്വാസവുമായാണ് ഗോവ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ഏഴുമല്‍സരങ്ങളില്‍ ആറിലും ഗോവയ്ക്ക് ജയം കണ്ടെത്താനായി. ഒരെണ്ണം സമനിലയില്‍ അവസാനിച്ചു. 2016ന് ശേഷം ബ്ലാസ്റ്റേഴ്സിനെതിരെ ഗോവ തോറ്റിട്ടില്ല.  13 മല്‍സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് ഗോവ സ്കോര്‍ ചെയ്തത്. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചെന്നൈയിനെതിരെ പരാജയപ്പെട്ട ശേഷം ഏഴാം സീസണില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിറ്റയാണ് അപകടഘട്ടങ്ങളില്‍ ഗോവയുടെ  വിശ്വസ്തന്‍. പതിനാറ് മിനിറ്റുമാത്രമാണ് പകരക്കാരനായി ഇറങ്ങാറുള്ള 22 കാരന്‍ ഇഷാന്‍ കളിച്ചത്. രണ്ടുഗോളുകളും നേടി. എഡു ബെഡിയയാണ് ഗോവയുടെ മുന്നേറ്റങ്ങള്‍ക്ക് വഴിതെളിക്കുന്നത്. എതിരാളികളുടെ ബോക്സിലേയ്ക്ക് ഏറ്റവുമധികം പാസുകള്‍ നല്‍കിയിട്ടുള്ള താരവും ബെഡിയയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...