കിബു മികച്ച പരിശീലകൻ; ഇനി മികച്ച പ്രകടനം കാഴ്ച വയ്ക്കും; കെ പി രാഹുൽ

kprahulwb
SHARE

ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യമെന്ന് കെ.പി.രാഹുല്‍ മനോരമ ന്യൂസിനോട്. കിബു മികച്ച പരിശീലകനാണ്. ഓരോ മല്‍സരത്തിലും ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകരെ മിസ് ചെയ്യുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ബംഗളുരു എഫ്സിക്കെതിരായ മല്‍സരത്തില്‍ അവസാന നിമിഷം രാഹുല്‍ നേടിയ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം.   

കഴിഞ്ഞു പോയ കളികളെ കുറിച്ച് ചിന്തിക്കുന്നില്ല. മനസിലുള്ളത് ഇനിയുള്ള മല്‍സരങ്ങള്‍ മാത്രം. ഓരോ മല്‍സരങ്ങളിലെയും പോരായ്മകള്‍ പരിഹരിച്ചാണ് അടുത്ത മല്‍സരത്തിന് ഇറങ്ങുന്നത്. രാഹുല്‍ മനോരമ ന്യൂസിനോട് പറഞ്ഞു

കിബു മികച്ച വ്യക്തിയും പരിശീലകനുമാണ്. ഓരോ താരത്തിന്‍റെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് അദ്ദേഹം പുലര്‍ത്തുന്നത്

MORE IN SPORTS
SHOW MORE
Loading...
Loading...