പരമ്പര നേടി ടി.നടരാജന്‍ നാട്ടിൽ; ആഘോഷിച്ച് ചിന്നപ്പംപെട്ടി

chinnppampetti
SHARE

ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പര വിജയിച്ചു നാട്ടിലെത്തിയ ക്രിക്കറ്റര്‍ ടി.നടരാജന്   വമ്പന്‍ വരവേല്‍പ്പ്.  സേലം ചിന്നപ്പംപെട്ടി   ഗ്രാമത്തിലെത്തിയ നടരാജനെ  പടക്കം പൊട്ടിച്ചും  തുറന്ന വാഹനത്തില്‍ ആനയിച്ചുമാണ്  ജനം സ്വീകരിച്ചത്.

തങ്ങളുടെ സ്വന്തം നട്ടുവിന്റെ നേട്ടം ആഘോഷിക്കുകയാണു  ചിന്നപ്പംപെട്ടി.പേരിനൊരു ഗ്രൗണ്ടു പോലുമില്ലാത്ത കുഗ്രാമത്തില്‍ നിന്നെത്തി ഇന്ത്യന്‍ ടീമില്‍ പ്രധാനിയായ നടരാജന്റെ നേട്ടം ഈ ഗ്രാമമല്ലാതെ വേറെ ആര് ആഘോഷിക്കാനാണ്‍. ചാമ്പ്യന്‍ഷിപ്പും നേടി ടീം ഇന്ത്യ ഇന്നലെയാണു തിരികെയെത്തിയത്.  നാട്ടിലെത്തിയ തങ്കരസുവിനെ തുറന്ന വാഹനത്തിലാണ് സേലത്ത്  നിന്ന് ഗ്രാമത്തിലേക്ക് ആനയിച്ചത്. പടക്കം പൊട്ടിച്ചും ആര്‍ത്തുവിളിച്ചും  ഗ്രാമം വരവേറ്റു.

ടീം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍  തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വിക്കറ്റ് നേടി തങ്കരസു നടരാജന്‍ വിസ്മയമായി മാറിയിരുന്നു

MORE IN SPORTS
SHOW MORE
Loading...
Loading...