പ്രതിസന്ധികളിൽ തളരില്ല; പോരാട്ട വീര്യം ബ്ലാസ്റ്റേഴ്സിന് കരുത്താകും; സഹൽ

sahal-19
SHARE

മികച്ച പരിശീലകസംഘമാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്‍റെതെന്ന് യുവതാരം സഹല്‍ അബ്ദുല്‍ സമദ്. തിരിച്ചടികളില്‍ തളരാതെ പോരാടാനുള്ള മനോഭാവമാണ് ടീമിന്‍റെ കരുത്തെന്നും സഹല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബംഗളുരു എഫ്സിക്കെതിരായ മല്‍സരത്തിനു മുന്നോടിയായി മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സഹല്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം സീസണിലെ തിരിച്ചടികളില്‍ നിന്ന് ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് സഹല്‍ അബ്ദുല്‍ സമദിന്‍റെ വാക്കുകള്‍. തോല്‍വികളില്‍ തളരാതെ പോരാടുന്നവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ താരങ്ങള്‍. അവസാനം വരെ പോരാടാനുള്ള വീര്യം ടീമിലെ ഓരോരുത്തര്‍ക്കുമുണ്ടെന്ന് സഹല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മികച്ച പരിശീലക സംഘമാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റേത്. എല്ലാ താരങ്ങള്‍ക്കും തുല്യപരിഗണനയാണ് പരിശീലകര്‍ നല്‍കുന്നത്. ക്യാപ്റ്റന്‍ സിഡോ പരുക്കേറ്റ് പുറത്ത് പോയത് വലിയ നഷ്ടമാണ്. പക്ഷേ ടീമിലെ വിദേശതാരങ്ങളില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനാകുന്നുണ്ടെന്നും സഹല്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലും ഉറച്ച പിന്തുണയുമായി ഒപ്പം നില്‍ക്കുന്ന ആരാധകരോട് ഏറെ കടപ്പാടുണ്ടെന്നും സഹല്‍ പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...