മെസിക്ക് ചുവപ്പുകാര്‍ഡ്, വിലക്ക് നേരിട്ടേക്കും; വിശ്വസിക്കാനാകാതെ ആരാധകര്‍

messi3
SHARE

കളിക്കളത്തിലെ സൗമ്യന്‍, അതാണ് ലയണല്‍ മെസി. എന്നാല്‍ സമ്മര്‍ദം താങ്ങുവാന്‍ അല്‍പംപോലും കരുത്തില്ല. ഇത് ലോകകപ്പില്‍ അര്‍ജന്റീന ജേഴ്സിയില്‍ ഇറങ്ങിയപ്പോഴും ബാര്‍സിലോനയില്‍ പുതിയ കോച്ച് കഴിഞ്ഞവര്‍ഷമെത്തിയപ്പോഴും കണ്ടതാണ്. ഒരുപക്ഷെ ഇതുപോലെയൊരു സമ്മര്‍ദം ആകാം സ്പാനിഷ് സൂപ്പര്‍ കപ്പില്‍ കണ്ടത്. അത്്ലറ്റിക് ബില്‍ബാവോയുമായുള്ള മല്‍സരത്തില്‍ അധികസമയത്താണ് മെസിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. 

ചുവപ്പുകാര്‍ഡിലേക്കുള്ള വഴി

അധികസമയത്തേക്ക് നീണ്ടമല്‍സരത്തില്‍ 119ാംമിനിറ്റിലാണ് ചുവപ്പുകാര്‍ഡിലേക്ക് നയിച്ച സംഭവം. പന്ത് ഇടത് വിങ്ങിലേക്ക് പാസ് ചെയ്തിനുശേഷം അത്‌ലറ്റികോ ബില്‍ബാവോയുെട ഗോള്‍ മുഖത്തേക്ക് നീങ്ങിയ മെസിക്ക് തടയിടാന്‍  എസിയര്‍ വില്ലാബ്ര എന്ന താരം ശ്രമിക്കുന്നു. മുന്നോട്ടേക്ക് ഓടിക്കയറാനുള്ള ശ്രമത്തിനിടെ മെസി എസിയര്‍ വില്ലാബ്രയുടെ  കഴുത്തിന്റെ പിന്നില്‍ വലതുകരംകൊണ്ട് അടിക്കുന്നു. പിന്നാലെ എസിയര്‍ താഴെ വീഴുന്നു. റഫറി ഗില്‍ മാന്‍സനോ സംഭവം നടക്കുന്നതിന്റെ പരിസരത്ത് ഇല്ലായിരുന്നു. എന്നാല്‍ വീണുകിടക്കുന്ന താരത്തെ കണ്ട റഫറി ഒരു തീരുമാനം എടുക്കുന്നതിനായി വിഎആറിനെ കൂട്ടുപിടിച്ചു. വീഡിയോ കണ്ട റഫറി മെസിക്ക് നേരിട്ട് ചുവപ്പുകാര്‍ഡ് കാണിക്കുകയായിരുന്നു. റഫറിയുടെ നടപടി ചോദ്യംചെയ്യാതെതന്നെ താരം മൈതാനം വിട്ടു. എന്നാല്‍ ചുവപ്പുകാര്‍ഡ‍് ലഭിക്കത്തക്കവിധം ഫൗള്‍ ഇല്ലെന്നാണ് ആരാധകരില്‍ ഒരുവിഭാഗം വിശ്വസിക്കുന്നത്. മെസിയുടെ നീക്കത്തെ തട​ഞ്ഞ എസിയര്‍ വില്ലാബ്രക്കാണ് കാര്‍ഡ് കാണിക്കേണ്ടതെന്നായിരുന്നാണ് അവരുടെവാദം. മെസിക്ക് വിനയായത് എതിര്‍താരത്തെ തല്ലി എന്നതാണ്. 

ബാര്‍സ ജേഴ്സിയില്‍ ചുവപ്പുകാര്‍ഡ് ആദ്യം

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ബാര്‍സിലോനയുമായുള്ള മെസിയുടെ ബന്ധം. ബാര്‍സിലോനയിലെ 17വര്‍ഷമായ കരിയറില്‍ ഒരിക്കല്‍പോലും ലയണല്‍ മെസി ചുവപ്പുകാര്‍ഡ് കണ്ടിട്ടില്ല. അത്്ലറ്റികോ ബില്‍ബാവോയ്ക്കെതിരെ കളിച്ചത് 753മത്തെ മല്‍സരം. ഇത്രയേറെ മല്‍സരങ്ങള്‍ ബാര്‍സക്കായികളിച്ച ഈ 33കാരന്‍ ഒരിക്കല്‍ പോലും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിട്ടില്ല. അതാണ് ആരാധകര്‍ക്ക് വിശ്വസിനാകാത്തതും. എന്നാല്‍ ബാര്‍സയിലെ കരിയറിന്റെ തുടക്കത്തിലും സുവര്‍ണകാലത്തും അനുഭവിക്കാത്ത ഒരുതരം സമ്മര്‍ദം മെസി ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. അത് ആന്റോയിന്‍ ഗ്രീസ്മാന്‍ ബാര്‍സയില്‍ എത്തിയതുമുതല്‍ രൂക്ഷമായി. ഇതിനെതുടര്‍ന്ന് താരം ബാര്‍സ വിടാന്‍ വരെ ആലോചിച്ചിരുന്നു. ബാര്‍സിലോനയുടെ നിലവിലെ പരിശീലകന്‍ റൊണാള്‍ഡ് കോമാനും മെസിയും തമ്മില്‍ നല്ല ബന്ധത്തിലല്ല. എങ്കിലും മെസിയുടെ കളിക്കളത്തിലെ പ്രകടനത്തെ കോമാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ഫുട്ബോള്‍ കരിയറില്‍ മെസി കണ്ട മൂന്നാമത്തെ ചുവപ്പുകാര്‍ഡായിരുന്നു അത്‌ലറ്റികോ ബില്‍ബാവോയ്ക്കെതിരെ കണ്ടത്. 2005ല്‍   അര്‍ജന്റീനയക്കായി അരങ്ങേറ്റമല്‍സരം കളിച്ച മെസി, ഹംഗറിക്കെതിരായ ആദ്യ അരങ്ങേറ്റമല്‍സരത്തില്‍ തന്നെ ചുവപ്പുകാര്‍ഡ് കണ്ടു. 2019ല്‍ കോപ്പ അമേരിക്കയില്‍ ചിലെക്കെതിരായ മല്‍സരത്തിലായിരുന്നു രണ്ടാം ചുവപ്പുകാര്‍ഡ്. 

വിലക്ക് എത്രമല്‍സരങ്ങളില്‍

സ്പാനിഷ് ഫുട്ബോള്‍ ഫെ‍ഡറേഷന്റെ കോംപറ്റീഷന്‍ കമ്മറ്റിയാണ് വിലക്കില്‍ തീരുമാനം എടുക്കുക. കുറഞ്ഞത് നാലുമല്‍സരങ്ങള്‍ എങ്കിലും പുറത്ത് ഇരിക്കേണ്ടിവരും. അങ്ങനയെങ്കില്‍ കോപ്പ ‍െ‍ഡല്‍റേയിലെയും സ്പാനിഷ് ലീഗിലെയും മല്‍സരങ്ങള്‍ മെസിക്ക് നഷ്ടമാകുംമെസിക്ക് ചുവപ്പുകാര്‍ഡ്, വിലക്ക് നേരിട്ടേക്കും; വിശ്വസിക്കാനാകാതെ ആരാധകര്‍

MORE IN SPORTS
SHOW MORE
Loading...
Loading...