മുഹമ്മദ് അസറുദ്ദീൻ കൊടുങ്കാറ്റായത് ഇങ്ങനെ; ആ പേര് വന്ന വഴി; റെക്കോർഡുകളും

assarudheen-14
ചിത്രം കടപ്പാട്; ട്വിറ്റർ
SHARE

മുംബൈയ്ക്ക് എട്ടിന്റെ പണിയാണ് മുഹമ്മദ് അസറുദ്ദീൻ കൊടുത്തത്. മുംബെയുടെ പരിചയസമ്പന്നമായ ബോളിങ് നിര, 198 റൺസ് എന്ന വലിയ ലക്ഷ്യം, കേരളത്തിന് അസാധ്യമെന്ന് തോന്നിച്ചു. എന്നാൽ കാസർകോട്ടുകാരൻ മുഹമ്മദ് അസറുദ്ദീൻ രണ്ടും കൽപ്പിച്ചായിരുന്നു. 

മിന്നും തുടക്കം

ഓപ്പണറായി ഇറങ്ങിയത് മുതൽ തുടങ്ങി. പ്രത്യേകിച്ച് തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ആറാം ഓവർ രണ്ട് ഫോർ രണ്ട് സിക്സർ അസറുദ്ദീൻ  ട്വന്റി 20 കരിയറിലെ ആദ്യ അർധ സെഞ്ചുറി നേടി. ട്വന്റി 20 ക്രിക്കറ്റിൽ 47 റൺസ് മാത്രമാണ് ഇതിന് മുമ്പ് അസറുദ്ദീന്റെ ഉയർന്ന സ്കോർ. 20 പന്തിൽ നിന്നായിരുന്നു അർധ സെഞ്ചുറി. റോബിൻ ഉത്തപ്പയെയും സഞ്ജു സാംസണയും സച്ചിൻ ബേബിയെയും സാക്ഷിയാക്കി അസറുദ്ദീൻ മുംബൈ സ്റ്റേഡിയം അടക്കിവാണു. ലെഗ് സൈഡ് കേന്ദ്രീകരിച്ചായിരുന്നു ഈ വലംകയ്യന്റെ ബാറ്റിങ്. ആദ്യ അൻപതിന് 20 പന്ത് നേരിട്ട അസറുദ്ദീൻ അടുത്ത അൻപതിലെത്താൻ എടുത്തത് 17 പന്ത് മാത്രം. ട്വന്റി 20യിലെ അതിവേഗ സെഞ്ചുറികളിൽ മൂന്നാമത്തേതായി. 

റെക്കോർഡുകൾ വഴി മാറി

മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറി. 37 പന്തിൽ നിന്നായിരുന്നു നേട്ടം. സെയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരളതാരം നേടുന്ന ആദ്യ സെഞ്ചുറിയാണ് മുഹമ്മദ് അസറുദ്ദീൻ നേടിയത്.54 പന്തിൽ നിന്ന് 9 ഫോറും 11 സിക്സറും ഉൾപ്പെടെ 137 റൺസോടെ പുറത്താവാതെ നിന്നു. ട്വന്റി 20 കരിയറിൽ അസറുദ്ദീന്റെ ഉയർന്ന സ്കോറാണിത്.

പേര് എവിടെ നിന്ന്

1994 ൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസറുദീൻ ആണ്.ഈ സമയം ആണ് കാസർകോട്ട് ഈ പയ്യൻ ജനിച്ചത്. മൂത്ത സഹോദരൻ ആണ് മുഹമ്മദ് അസറുദ്ദീൻ എന്ന ഇതിഹാസ താരത്തിൻ്റെ പേര് കുഞ്ഞ് അനിയന് ഇട്ടത്.ഇപ്പോൾ കേരളത്തിന്റെ അസറുദ്ദീൻ ആണ് ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. വീരേന്ദർ സേവാഗും കേരളതാരത്തിന്റെ ബാറ്റിങ്ങിനെ പുകഴത്തി.അടുത്ത മാസം നടക്കുന്ന IPL താരലേലത്തിൽ ഈ 26കാരൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഉചിതമായ സ്ഥാനം നേടും എന്നതിൽ തർക്കമില്ല.

MORE IN SPORTS
SHOW MORE
Loading...
Loading...