‘ജാഡ കണ്ടില്ലേ, ഞാനൊന്ന് കൊടുക്കട്ടെ’; പിന്നാലെ സിക്സടിച്ച് സഞ്ജു: വിഡിയോ

sanju-jada-viral
SHARE

‘ഞാനൊന്ന് െകാടുക്കട്ടെ, ജാഡ കാണിക്കുന്നത് കണ്ടില്ലേ..’ സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ ഡയലോഗ്. കളിക്കിടെ ഗ്രൗണ്ടിൽ നിന്ന് സഞ്ജു സാംസൺ പറഞ്ഞ വാക്ക് ആഘോഷമാക്കുകയാണ് ആരാധകർ. കേരള–പുതുച്ചേരി മൽസരത്തിനിടെ  സച്ചിൻ ബേബിയോടായിരുന്നു സഞ്ജുവിന്റെ ചോദ്യം. സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്ത ഈ വാക്ക് സഞ്ജു ആരാധകർ ആഘോഷമാക്കുകയാണ്.

പറഞ്ഞ വാക്ക് പാലിച്ച് മിന്നുന്ന പ്രകടനം തന്നെയാണ് സഞ്ജു നടത്തിയത്. ഈ ചോദ്യത്തിന് പിന്നാലെ അടുത്ത പന്ത് സഞ്ജു ബൗണ്ടറിയും കടത്തി. മത്സരത്തിൽ കേരളം ആറു വിക്കറ്റിന്റെ തകർപ്പൻ ജയവും സ്വന്തമാക്കി. ശ്രീശാന്തിന്റെ മടങ്ങി വരവും മിന്നുന്ന പ്രകടനത്തിനൊപ്പം സഞ്ജുവിന്റെ ഡയലോഗും ഇപ്പോൾ വൈറലാണ്. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...