ബ്ലാസ്റ്റേഴ്സിനോട് തോൽക്കാത്ത ടീം; ജംഷഡ്പൂർ; 6 മൽസരങ്ങളിൽ 4 സമനില

Head-To-Head-02
SHARE

കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കല്‍ പോലും തോല്‍പ്പിക്കാനാകാത്ത എതിരാളികളാണ് ജംഷഡ്പൂര്‍. ആറുമല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ബ്ലാസ്റ്റേഴ്സ് തോറ്റു. നാലുമല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു 

കഴിഞ്ഞ സീസണില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 3–2നാണ് പത്തുപേരുമായി കളിച്ച ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പൂര്‍ മറികടന്നത്. ലീഡെടുത്ത ശേഷം ബ്ലാസ്റ്റേഴ്സ് കൈവിട്ട മല്‍സരത്തില്‍ അബ്ദുല്‍ ഹക്കു 50ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഒഗ്ബച്ചേയുടെ സെല്‍ഫ് ഗോളില്‍ 86ാം മിനിറ്റിലായിരുന്നു ജംഷഡ്പൂരിന്റെ ജയം 

തുടര്‍ച്ചയായ നാലു സമനിലകള്‍ക്ക് ശേഷമായിരുന്നു ഈ വിജയം. മൂന്നുവര്‍ഷം മുമ്പാണ് ബ്ലാസ്റ്റേഴ്സും ജംഷ്ഡ്പൂരും ആദ്യമായി മല്‍സരിച്ചത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ് പരാജയപ്പെട്ടു. ആറുമല്‍സരങ്ങളില്‍  10 ഗോളുകള്‍ ജംഷഡ്പൂര്‍ നേടിയപ്പോള്‍ എട്ടുഗോളുകളാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് സ്വന്തമാക്കാനായത്. 

MORE IN SPORTS
SHOW MORE
Loading...
Loading...