പോയിൻറ് പട്ടികയിൽ അവസാനസ്ഥാനത്ത്; ജയിക്കാനാകാതെ ഒഡീഷ

pkg-odishahope-02
SHARE

സമാനതകളില്ലാത്ത തകര്‍ച്ചയിലൂടെയാണ് ഒഡീഷ കടന്നുപോകുന്നത്. മികച്ച യുവതാരങ്ങള്‍ അടങ്ങുന്ന  ടീമിനെ വിജയത്തിലെത്തിക്കാന്‍ പരിശീലകന്‍ സ്റ്റുവര്‍ട് ബാക് സ്റ്ററുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. 

കലിംഗ വാരിയേഴ്സ് എന്ന വിളിപ്പേരില്‍ മാത്രമേയുള്ളു പോരാട്ടവീര്യം. എട്ടുമല്‍സരങ്ങളില്‍ ആറിലും പരാജയപ്പെട്ടു. കഴിഞ്ഞ സീസണില്‍ ആകെ ഏഴുമല്‍സരങ്ങളില്‍ മാത്രമാണ് ഒഡീഷ തോറ്റത്. ഇത്തവണ പകുതിയിലേറെ മല്‍സരങ്ങളിലും  ഒഡീഷയ്ക്ക് ഗോള്‍ നേടാനായിട്ടില്ല. ഒരു ക്ലീന്‍ഷീറ്റുപോലുമില്ല. ആറുഗോളുകള്‍ മാത്രമാണ് എതിരാളികളുടെ വലയിലാക്കാനായത്. വഴങ്ങിയതാകട്ടെ 14 ഗോളുകള്‍. 

നാലുമല്‍സരങ്ങളില്‍ ഗോളടിക്കാതെ കളിയവസാനിപ്പിക്കേണ്ടി വന്നു ഒഡീഷയ്ക്ക്.  ഐ ലീഗില്‍ നിന്നെത്തിയ ഈസ്റ്റ് ബംഗാള്‍ ആദ്യജയം സ്വന്തമാക്കിയതും ഒഡീഷയ്ക്കെതിരെയായിരുന്നു.

ഒറ്റജയംകൊണ്ട് ആത്്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയാണ് പരിശീലകന്‍ ബാക്സ്റ്റര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കുവച്ചത്. പ്രതിരോധത്തില്‍ മുന്നേറ്റത്തിലും ഒഡീഷയ്ക്ക് സമാനമായ പ്രശ്ങ്ങള്‍ അലട്ടുന്ന ബ്ലാസ്റ്റേഴ്സിനെതിരെ ജയിച്ചുകയറി ആത്്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ 

MORE IN SPORTS
SHOW MORE
Loading...
Loading...