ഐഎസ്എല്ലില്‍ ആദ്യപകുതി പിന്നിട്ടു; നിറം മങ്ങിയ താരങ്ങൾ ഇവരൊക്കെ

pkg-flopplayers-03
SHARE

ഐഎസ്എല്ലില്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ നിറം മങ്ങിയ താരങ്ങള്‍ ആരൊക്കെ എന്ന് നോക്കാം. താരസമ്പന്നമായ ബ്ലാസ്റ്റേഴ്സിനും അവസാന സ്ഥാനക്കാരായ ഒഡീഷയ്ക്കുമാണ് ചിലതാരങ്ങളുടെ മോശം ഫോം തിരിച്ചടിയായത്.

സ്റ്റീവന്‍ ടെയ്്ലര്‍

ന്യൂകാസില്‍ യുണൈറ്റഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്്ലറെ പ്രതിരോധത്തിന്റെ ചുമതലയേല്‍പ്പിച്ചാണ് ഒഡീഷ ഒപ്പംകൂട്ടിയത്. എട്ടുമല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍  പരിതാപകരമാണ് ഒഡീഷയുടെയും ടെയ്്ലറിന്റെയും പ്രകടനം. എല്ലാമല്‍സരങ്ങളും കളിച്ച ടെയ്്ലര്‍ക്ക് 

ഒരു ക്ലീന്‍ ഷീറ്റുപോലുമില്ല. വഴങ്ങിയത് 14 ഗോളുകള്‍. 

മാര്‍സെലീഞ്ഞോ

ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കറായ മാര്‍സെലീഞ്ഞോയ്ക്ക് ഒഡീഷ ജേഴ്സിയില്‍  ഈ സീസണില്‍ ഒരുഗോള്‍ പോലും നേടാനായിട്ടില്ല. പരുക്കും ഫോമില്ലായ്മയും താരത്തെ സൈഡ്ബെഞ്ചിലാക്കി. പരിശീലകന് വിശ്വാസം നഷ്ടപ്പെട്ടതോെട മാര്‍സലീഞ്ഞോയ്ക്ക് പകരം മൗറിസിയോയും മാനുവല്‍ ഒന്‍വുവിനെയുമാണ് ഒഡീഷ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.    

ഗാരി ഹൂപ്പര്‍ 

വിപണിമൂല്യം നോക്കിയാല്‍ ഐഎസ്എല്ലിലെ വിലയേറിയ താരമാണ് കേരള ബ്ലാസറ്റേഴ്സിന്റെ ഗാരി ഹൂപ്പര്‍. എന്നാല്‍ 

ഇന്ത്യയില്‍  നേടാനായത് ഒരുഗോള്‍ മാത്രം. തുറന്ന അവസരങ്ങള്‍ പോലും ഹൂപ്പര്‍ പുറത്തേയ്ക്കടിച്ചുകളയുന്നത് കണ്ട് ആരാധകര്‍ തലയില്‍ കൈവിച്ചുപോയി.  ജോര്‍ഡന്‍ മറിയ്ക്ക് വഴിമാറിയ ഹൂപ്പര്‍ ഇപ്പോള്‍ സൈഡ്ബെഞ്ചിലാണ്

ക്രിസ്റ്റിന്‍ ഒപ്സെത് 

സെന്‍ട്രല്‍ സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഉപയോഗിക്കാനാണ് ക്രിസ്റ്റിന്‍ ഓപ്്സെത്തിനെ ബാംഗ്ലൂരിലെത്തിച്ചത്.  ഒരുഗോള്‍ പോലും ഇതുവരെ നേടാനായിട്ടില്ല . കരിയര്‍ ഗോള്‍ നേട്ടത്തില്‍ സെഞ്ചുറി തികയ്ക്കാന്‍  ഈ നോര്‍വീജിയന്‍ താരത്തിന് ബംഗളൂരു ജേഴ്സിയില്‍ ഒരുഗോള്‍ നേടിയാല്‍ മതി.

MORE IN SPORTS
SHOW MORE
Loading...
Loading...