കാര്‍ലെസ് ക്വഡ്രാറ്റിനെ ബംഗളൂരു പുറത്താക്കി; എല്‍കോ ഷാറ്റോരിക്ക് സാധ്യത

bangluru
SHARE

കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ എല്‍കോ ഷാറ്റോരി ബംഗളൂരു എഫ്.സിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തേയ്ക്കുമെന്ന് സൂചന. മോശം പ്രകടനത്തെതുടര്‍ന്ന് ഇന്നലെയാണ്  കാര്‍ലെസ് ക്വഡ്രാറ്റിനെ ബംഗളൂരു പുറത്താക്കിയത്.

കഴിഞ്ഞ സീസണില്‍ നിന്ന് ഒന്നും മെച്ചപ്പെട്ടിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് നാലവര്‍ഷത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ച് ബംഗളൂരുവും കാര്‍ലെസും വഴിപിരിഞ്ഞത്. മിക്കു ബംഗളൂരു വിട്ടതോടെ മുന്നേറ്റനിരയുടെ വേഗതകുറഞ്ഞു. ഇത്തവണ ടീമിലെത്തിയവരാരും മിക്കുവിന് പകരമായില്ല. ബംഗളൂരുവിന്റെ നീക്കങ്ങള്‍ എതിരാളികള്‍ എളുപ്പത്തില്‍ മനസിലാക്കിയെടുത്തു. നല്ലൊരു പങ്കാളിയില്ലാതെ സുനില്‍ ഛേത്രി ഒറ്റപ്പെട്ടു.  സെറ്റ് പീസുകളില്‍ നിന്ന് ഗോള്‍ നേടുന്നുണ്ടെങ്കിലും ഓപ്പണ്‍ പ്ലേയില്‍ നിന്ന് ഗോള്‍ നേടുന്നതില്‍ ബംഗളൂരു പൂര്‍ണപരാജയമായി. കഴിഞ്ഞ മൂന്നുമല്‍സരങ്ങളില്‍ അധികമൊന്നും കഷ്ടപ്പെടാതെയാണ് എതിരാളികള്‍ ബംഗളൂരുവിനെ തോല്‍പിച്ചത്. ഇതോടെ 2018–19 സീസണില്‍ ബംഗളൂരുവിലേയ്ക്ക് കിരീടമെത്തിച്ച പരിശീലകന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു.

മുന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍കോ ഷറ്റോരിയാണ് സാധ്യതാ പട്ടികയില്‍ മുന്‍നിരയില്‍. ഷറ്റോരി ഇന്ത്യയിലുണ്ട് എന്നതിനാല്‍ ക്വാറന്റീന്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ  വേഗത്തില്‍ പരിശീലകസ്ഥാനം ഏറ്റെടുക്കാം എന്നതാണ് പ്ലസ് പോയിന്റ്. ജോസഫ് ഗോംബോ, ആഷ്്ലി വെസ്റ്റ് വുഡ്, ഫില്‍ ബ്രൗണ്‍, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ എന്നിവരും ബംഗളൂരുവിന്റെ സാധ്യതാ പട്ടികയിലിടം പിടിച്ചിട്ടുണ്ട് .

MORE IN SPORTS
SHOW MORE
Loading...
Loading...