12 ൽ ആറും സമനില; ബ്ലാസ്റ്റേഴ്സും മുംബൈയും വീണ്ടും മുഖാമുഖം

ipl
SHARE

ഐഎസ്എല്ലില്‍ ഇതുവരെ 12 തവണ കേരള ബ്ലാസ്റ്റേഴ്സും – മുംബൈ സിറ്റിയും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍  ആറുതവണയും പോരാട്ടം സമനിലയില്‍ അവസാനിച്ചു. നാലുതവണ മുംൈബ വിജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ ജയം രണ്ടുമല്‍സരങ്ങളില്‍ ഒതുങ്ങി. 

2018ല്‍ ആറുഗോളുകള്‍ ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചാണ് മുംൈബ സിറ്റി ജയിച്ചുകയറിയത്. ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈയുടെ ഏറ്റവും വലിയ ജയം.

മുംൈബയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി ജയിച്ചത് 2016-ലാണ്. എതിരില്ലാത്ത ഒരുഗോളിനായിരുന്നു കൊമ്പന്‍മാരുടെ ജയം. അതേവര്‍ഷം നടന്ന എവേ മല്‍സരത്തില്‍ മുംബൈ സിറ്റി കണക്കുതീര്‍ത്ത് ജയിച്ചുകയറി.  എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് തോല്‍വിയേറ്റുവാങ്ങി.

ബ്ലാസ്റ്റേഴ്സ് മുംബൈ പോരാട്ടങ്ങളിലേറയും വിരസമായ സമനിലകള്‍ സമ്മാനിച്ച മല്‍സരങ്ങളുെട കണക്കില്‍പെടുത്താം. 12ല്‍ ആറുമല്‍സരങ്ങളും സമനിലയില്‍ അവസാനിച്ചു. 17 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടന്ന് മുംബൈ സിറ്റി വലയിലെത്തിച്ചത്. ബ്ലാസറ്റേഴ്സിന് നേടാനായത് ഏഴുഗോളുകള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...