ഗ്രീനും കമ്മിന്‍സും തുണയായി; ഇന്നിങ്സ് തോല്‍വി ഒഴിവാക്കി ഓസ്ട്രേലിയ

sports
SHARE

ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കി ഓസ്ട്രേലിയ. 131 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഓസീസ് രണ്ടാം ഇന്നിങ്സില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ്.  നാളെ ആദ്യസെഷനില്‍ തന്നെ ഓസീസിനെ പുറത്താക്കി കളിപിടിക്കാനാകും ഇന്ത്യയുടെ ശ്രമം.

കംഗാരുക്കളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ ബോളര്‍മാര്‍. ലീഡ് വഴങ്ങിയ ഓസീസിന് 4 റണ്‍സിനിടെ ആദ്യവിക്കറ്റ് നഷ്ടം. രണ്ടാംഇന്നിങ്സിലും നിറം മങ്ങിയ സ്മിത്ത് എട്ടുറണ്‍സിന് പുറത്ത്. മാര്‍നസ് ലബുഷേനെ അശ്വന്‍ 28 റണ്‍സിലൊതുക്കി. രക്ഷാപ്രവര്‍ത്തനത്തിന് തുനിഞ്ഞ മാത്യു വെയ്ഡിനെ വീഴ്ത്തി രവീന്ദ്ര ജഡേജയുടെ ബ്രേക്ക് ത്രൂ. 4 ന് 98 റണ്‍സെന്ന നിലയില്‍ നിന്ന് ഒരു റണ്‍ ചേര്‍ക്കുന്നതിനിടെ നഷ്ടമായത് രണ്ടുവിക്കറ്റുകള്‍. നിര്‍ണായകമായ റിവ്യൂ എടുത്ത് അജിന്‍ക്യ രഹാനെ നായകമികവ് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഇന്നിങ്സ് തോല്‍വി മുന്നില്‍ക്കണ്ട ഓസീസിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷി്ചത് കാമറൂണ്‍ ഗ്രീന്‍–പാറ്റ് കമ്മിന്‍സ് സഖ്യം. രണ്ടുവിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ ജഡേജയുടെ പ്രകടനം നിര്‍ണആയകമായി. ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 49 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 112 റണ്‍സെടുത്ത രഹാനെയുടേയും 57 റണ്‍സെുത്ത ജഡേജയുടേയും മികവില്‍ ആദ്യഇന്നിങ്സില്‍ സ്കോര്‍ ചെയ്തത് 326 റണ്‍സ്. ടെസ്റ്റില്‍ ആദ്യമായാണ് രഹാനെ റണ്ണൗട്ടാകുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...