ആദ്യജയം കൊതിച്ച് മൂന്നു ടീമുകളും; ഇതാ ഐഎസ്എല്‍ ടീമുകളുടെ വിഷ്‌ലിസ്റ്റ്

wishlist
SHARE

ക്രിസ്മസിന് ശേഷം കളത്തിലിറങ്ങുമ്പോള്‍ ഏതൊക്കെ മേഖലകളില്‍ മെച്ചപ്പെടാനാകും ടീമുകളും ആരാധകരും ആഗ്രഹിക്കുന്നുണ്ടാകുക. നോക്കാം ഐഎസ്എല്‍ ടീമുകളുടെ വിഷ്‌ലിസ്റ്റ്.

ജയത്തേക്കാള്‍ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും ആഗ്രഹിക്കില്ല. ഗാരി ഹൂപ്പര്‍ ക്ലിക്കാകാതെ വന്നതോടെ ഒരുമികച്ച ഗോള്‍ സ്കോറര്‍ക്കായാണ് ബ്ലാസ്റ്റേഴ്സ് കാത്തിരിക്കുന്നത്. താരങ്ങള്‍ക്ക് പരുക്കേല്‍ക്കാതിരിക്കാനാകും ഹൈദരാബാദ് ആഗ്രഹിക്കുക. ഇതുവരെ മൂന്ന് വിദേശതാരങ്ങള്‍ക്കാണ് പരുക്കേറ്റത്.

എടികെ മോഹന്‍ ബഗാനില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ആരാധകര്‍‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ശൈലിയിലാകും. കൗണ്ടര്‍ അറ്റാക്കിങ്ങിന് പകരം ഉടനീളം ആക്രമിച്ച് കളിക്കുന്നത് കാണാനാകും ആരാധകരുടെ കാത്തിരിപ്പ് ആഷിഖ് കുരുണിയന്‍ അടക്കമുള്ള ലെഫ്റ്റ് ബാക്ക് താരങ്ങളുടെ പരുക്ക് ഭേദമാകുകയെന്നതാകും ബെംഗളൂരുവിന്റെ വിഷ് ലിസ്റ്റിലുള്ളത്. അവസരങ്ങള്‍ ഗോളാക്കിമാറ്റുന്നതിലാണ് മരീന മച്ചാന്‍സ് പരാജയപ്പെടുന്നത്. മധ്യനിരയിലെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിവുള്ള ഒരുതാരത്തിനായാണ് ഗോവ കാത്തിരിക്കുന്നത്.

ജംഷഡ്പൂര്‍ സ്കോര്‍ ചെയ്ത ഒന്‍പത് ഗോളില്‍ ആറും നേടിയത് നെരിജിസ് വാല്‍സ്കിസാണ്. വാല്‍സ്കിസിന് മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ മറ്റുസ്ട്രൈക്കര്‍മാരും ഗോളടിച്ച് കൂട്ടണമെന്നതാണ് ജംഷഡ്പൂരിന്റെ ആഗ്രഹം. വിജയമില്ലാതെ നാല് മല്‍സരങ്ങള്‍ പിന്നിട്ട നോര്‍ത്ത് ഈസ്റ്റിനും ഇതുവരെ ജയിക്കാത്ത ഒഡിഷയ്ക്കും ഈസ്റ്റ് ബംഗാളിനും ഒരുതകര്‍പ്പന്‍ ജയത്തില്‍ കുറഞ്ഞതൊന്നും വിഷ്‌ലിസ്റ്റില്‍ ഉണ്ടാകില്ല.

MORE IN SPORTS
SHOW MORE
Loading...
Loading...