ഏറ്റുമുട്ടൽ രണ്ടുവട്ടം; ഇരുടീമിനും ഒന്നുവീതം ജയവും തോല്‍വിയും

h2h
SHARE

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ഏറ്റുമുട്ടിയത് രണ്ടുവട്ടം. ഇരുടീമിനും ഒന്നുവീതം ജയവും തോല്‍വിയും. 

ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സ് ആദ്യപോരാട്ടമുണ്ടായത് കഴിഞ്ഞ നവംബറില്‍. അന്ന് 2–1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ആദ്യപകുതിയില്‍ രാഹുലിലൂടെ  ലീഡെടുത്തത് ബ്ലാസ്റ്റേഴ്സ്

മാര്‍കോ സ്റ്റാ‍ന്‍കോവിച്ചിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. വിജയഗോള്‍ നേടിയത് മാര്‍സലീഞ്ഞോ. സീസണിലെ ഹൈദരാബാദിന്റെ ആദ്യജയവും ബ്ലാസ്റ്റേഴ്സിന്റെ ആദ്യതോല്‍വിയുമായിരുന്നു അത്..  രണ്ടാംവട്ടം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ജയം മഞ്ഞപ്പടയ്ക്കൊപ്പം നിന്നു.  അന്ന് ഹൈദരാബാദിനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ചുഗോളിന്

ഇരട്ടഗോള്‍ നേടി ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്‌ബച്ചേ താരമായി. മെസി ബൗളി, സെയ്‌ത്യസെന്‍ സിങ്, ദ്രോബറോവ് എന്നിവരായിരുന്നു മറ്റ് സ്കോറര്‍മാര്‍. ജയമറിയാതെ ഒന്‍പത് മല്‍സരങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞത്. 

MORE IN SPORTS
SHOW MORE
Loading...
Loading...