
ഉയർത്തെഴുന്നേല്പിന്റെ വാഴ്ത്തുപാട്ടുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക്കൂട്ടമായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന് ആശംസ നേർന്നുകൊണ്ട് പടയാളി എന്ന പേരിലാണ് മഞ്ഞപ്പട വിഡിയോ ആൽബം പുറത്തിറക്കിയത്
തോൽവിയിലും ജയത്തിലും ടീമിനൊപ്പം മഞ്ഞപ്പട കൂടെ ഉണ്ടാകും എന്നു ആഹ്വാനം ചെയ്താണ് പടയാളി ഗാനം ആരംഭിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സ് കടന്നു പോയ വഴിത്താരകളും ടീമിന്റെ പുത്തൻ പ്രതീക്ഷകളും ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നു വീഡിയോ ആൽബം മഞ്ഞപ്പട ടിവി യൂട്യൂബ് ചാനലിലാണ് റീലീസ് ചെയ്തത്. കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു ഷൂട്ടിങ്.
ആദ്യ മത്സരങ്ങളിൽ തിരിച്ചടി നേരിട്ട ടീമിനും കളിക്കാർക്കും പോരാടാൻ പുത്തൻ ഊർജ്ജം നൽകുകയാണ് ആൽബത്തിലൂടെ ലക്ഷ്യമിട്ടത് എന്ന് അണിയറപ്രവർത്തകർ പറയുന്നു. അഖിൽ വി മേനോൻ ചിത്രീകരിച്ച ദൃശ്യങ്ങൾ കോർത്തിണക്കിയത് ക്രിസ്റ്റി സെബാസ്റ്റ്യൻ ആണ് .