നഷ്ടപ്പെട്ട 13 അല്ല; നേടാനുള്ള 13 ആണ് ഇപ്പോളത്തെ ചിന്ത: കിബു വിക്കുന

kibu-vicuna
SHARE

നഷ്ടപ്പെടുത്തിയ 13 പോയിന്റിനെക്കുറിച്ചല്ല ഇനി നേടാനുള്ള 45 പോയിന്റിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വിക്കുന. ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും എതിരാളികളെ കുറച്ചുകാണുന്നില്ലെന്ന് കിബു വിക്കുന പറഞ്ഞു.   

പതിവ് ഓണ്‍ലൈന്‍ വാര്‍ത്തസമ്മേളനത്തിന് എത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വിക്കുന ഇത്തവണയും പറഞ്ഞത് തന്റെ ടീമില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ്. ക്ലബ് മാനേജ്മെന്റ് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ്  നടപ്പാക്കാന്‍ തയ്യാറെടുക്കുന്നത്. അഞ്ചുമല്‍സരങ്ങളുടെ ഫലമാത്രം നോക്കി ടീമിലെ വിലയിരുത്താനാകില്ലെന്നും പരിശീലകന്‍.പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിരോധ താരങ്ങള്‍ ശ്രമിക്കുന്നതെന്നും കിബ വിക്കു പറയുന്നു.   സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിച്ചേക്കുമെന്ന സൂചനയും പരിശീലകന്‍ നല്‍കുന്നു. 

പ്രീസീസണില്‍ ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാളിനെതിരെ മല്‍സരിച്ചിരുന്നു.  മികച്ച വിദേശതാരങ്ങളുള്ള ടീമാണ് ഈസ്റ്റ് ബംഗാളെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ പറയുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...