ആറാം അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ജയം അനിവാര്യം; ഭാഗ്യം തുണയ്ക്കുമോ?

pkg-BlastersSixth-01
SHARE

ഐഎസ്എല്ലിലെ ആറാം അങ്കത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍. ഇതുവരെ ഒരുജയം പോലും നേടാനാകാത്ത രണ്ടു ടീമുകളാണ് നേര്‍ക്കുനേര്‍ വരന്നത്.

ഒരു ജയംപോലുമില്ലാത്ത മൂന്നുടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്.  ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കം.  അഞ്ചുമല്‍സരങ്ങളില്‍ നിന്ന് നേടാനായത് രണ്ടുപോയിന്റ്. പ്രതിരോധവും മുന്നേറ്റവും ഒരേപോലെ നിരാപ്പെടുത്തുന്നു. പത്തുഗോളുകളാണ് എതിരാളികള്‍ ഇതുവരെ കൊമ്പന്‍മാരുടെ വലയിലാക്കിയത്.  അതില്‍ ഏഴുഗോളുകളും വന്നത് കഴിഞ്ഞ രണ്ടുമല്‍സരങ്ങവില്‍ നിന്ന്.

എതിരാളികളുടെ പ്രതിരോധം മറികടക്കാന്‍ കെല്‍പ്പുള്ള മധ്യനിരത്താരം താരം ബ്ലാസ്റ്റേഴ്സ് നിരയിലില്ല. കിബു വിക്കുനയുടെ പ്രധാന ആയുധമായിരുന്ന സെര്‍ജിയോ സിഡോഞ്ച പരുക്കേറ്റ് പുറത്തായതിന്റെ കുറവ് കഴിഞ്ഞ രണ്ടുമല്‍സരങ്ങളിലും മൈതാനത്ത് പ്രകടമായി. പ്രീമിയര്‍ ലീഗില്‍ കളിച്ചതാരമെന്ന് പെരുമയുമായെത്തിയ ഗാരി ഹൂപ്പറിന് ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ശൈലിയുമായി പൊരുത്തപ്പെടാനായിട്ടില്ല.  

MORE IN SPORTS
SHOW MORE
Loading...
Loading...