പ്രതീക്ഷിക്കാന്‍ ഒന്നുമില്ല; ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കുന്ന ചില കണക്കുകൾ

blasters-kerala
SHARE

ഒന്നോ രണ്ടോ മികച്ച നീക്കങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രതീക്ഷ വെയ്ക്കാവുന്ന ഒന്നുമില്ല കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍. ഐഎസ്എല്‍ ടീമുകളുടെ അഞ്ചു മല്‍സരങ്ങളിലെ പ്രകടനം വിലയിരുത്തി ഒപ്റ്റ പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നത് ഏഴാം സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് ബ്ലാസ്റ്റേഴ്സ് എന്നാണ്.  

എതിരാളികളുടെ ഗോള്‍പോസ്റ്റിലേയ്ക്ക് എറ്റവും കുറവ് ഷോട്ടുകളെടുത്ത് ടീമാണ് കേരള ബ്ലാസ്റ്റേഴ്സാണ്.  24 ഷോട്ടുകള്‍.  ലക്ഷ്യത്തിലെത്തിയത് എട്ടെണ്ണം മാത്രം. 33.33 ശതമാനം മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ കൃത്യത. എതിരാളികളുടെ പെനല്‍റ്റി ബോകസില്‍ 57 തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സ് പന്തെത്തിച്ചത്. പെനല്‍റ്റി ബോക്സില്‍ 43 ടച്ചുകളുള്ള ഈസ്റ്റ് ബംഗാള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് പിന്നിലായുള്ളത്. ക്രോസുകളുടെ കണക്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ദൗര്‍ബല്യം വ്യക്തമാകുന്നു.  

വിങ്ങര്‍മാരും ഫുള്‍ബാക്ക്സും നല്‍കിയ 59 ക്രോസുകളില്‍ ലക്ഷ്യത്തിലെത്തിയത് ഒന്‍പതെണ്ണം മാത്രം. കൃത്യത15.3 ശതമാനം മാത്രം. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം.  ബര്‍ത്തലോമ്യു ഒഗ്ബച്ചേയ്ക്ക് പകരക്കാരന്‍ ആയെത്തിയ  ഗാരി ഹൂപ്പറിന് പെനല്‍റ്റി ബോക്സില്‍ പന്ത് തൊടാന്‍ കിട്ടിയത് ആറുതവണ മാത്രം. 

MORE IN SPORTS
SHOW MORE
Loading...
Loading...