ഫിഫ പുരസ്കാരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയ്ക്ക്; ലൂസി ബ്രോൺസ് വനിതാ താരം

fifa-award-02
SHARE

2020ലെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്കാരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയ്ക്ക്. മെസിയെയും റൊണാള്‍‍‍ഡോയെയും മറികടന്നാണ് ലെവന്‍ഡോവ്സ്കി നേട്ടം കൈവരിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം. മികച്ച ഗോളിനുള്ള പുഷ്കാഷ് പുരസ്കാരത്തിന് ടോട്ടനം ഹോട്സ്പര്‍ താരം സണ്‍ ഹ്യൂങ് മിന്‍ അര്‍ഹനായി. 

റൊണാള്‍ഡോയ്ക്കും മെസിക്കുമൊപ്പം ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന്റെ അവസാന പട്ടികയില്‍ ഇടം പിടിച്ച ആദ്യ വര്‍ഷം തന്നെ ലെവന്‍ഡോവ്സ്കി തിളക്കം കണ്ടെത്തി. ചാംപ്യന്‍സ് ലീഗ് കിരീടം ഉള്‍പ്പടെ മൂന്ന് ട്രോഫികളാണ് കഴിഞ്ഞ സീസണില്‍ ലെവന്‍ഡോവ്സ്കിയുടെ മികവില്‍ ബയണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത്. ചാംപ്യന്‍സ് ലീഗിലും, ബുണ്ടസ‍്‍ലീഗയിലും, ഡിഎഫ്ബി പോകലിലും സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുള്ളതും ലെവന്‍ഡോവ്സ്കിയ്ക്കാണ്. 47 മല്‍സരങ്ങളില്‍ നിന്നായി 55 ഗോളുകള്‍. 

ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച പരിശീലകനായി. ബയണ്‍ മ്യൂണിക്ക് താരം മാനുവല്‍ ന്യോയറാണ് മികച്ച ഗോള്‍കീപ്പര്‍. ബേണ്‍ലിക്കെതിരെ ടോട്ടനം ഹോട്സ്പര്‍ താരം ഹ്യോങ് മിന്‍ സോണ്‍ നേടിയ വണ്ടര്‍ ഗോളാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. 

കുട്ടികള്‍ക്കിടയിലെ പട്ടിണി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോഡ് ഫിഫ ഫൗണ്ടേഷന്‍ പുരസ്കാരത്തിന് അര്‍ഹനായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായായിരുന്നു ഇത്തവണത്തെ പുസ്കാരദാനം. 

MORE IN SPORTS
SHOW MORE
Loading...
Loading...