വീര്യം കൂടി ആരാധകപ്പോര്; പോർവിളി ഇക്കുറി ഓൺലൈനിൽ

blasters-13
SHARE

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബംഗളൂരു ആരാധകസംഘമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും തമ്മിലുള്ള വൈര്യമാണ് ബ്ലാസ്റ്റേഴ്സ് ബാംഗളൂരു പോരാട്ടത്തിന്റെ ആവേശം ഇരട്ടിയാക്കുന്നത്. മുന്‍ സീസണുകളില്‍ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകര്‍ നേര്‍ക്കുനേര്‍ വന്നെങ്കില്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഒതുങ്ങുന്നു പോര്‍വിളി. 

ഇന്ത്യന്‍ ഫുട്ബോളിലെ ആരാധകപോരിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പാണ് ബ്ലാസ്റ്റേഴ്സ് ആരാധകരും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും. ബ്ലാസ്റ്റേഴ്സ് താരങ്ങളായിരുന്നു റിനോ ആന്റോയും സി കെ വിനീതും ബംഗളൂരുവിന്റെ എഎഫ്സി കപ്പ് മല്‍സരം കാണാന്‍ കണ്ഠീരവ സ്റ്റേഡിയത്തിലെത്തിയതോടെയാണ് വൈരാഗ്യത്തിന് തുടക്കമാകുന്നത്. ബംഗളൂരു വിട്ട് ബാസ്റ്റേഴ്സിലെത്തിയ ഇരുവരെയും വെസറ്റ് ബ്ലോക് ബ്ലൂസ് അപമാനിച്ചെന്ന് ഒരുവിഭാഗം ആരോപിച്ചു.  2017ല്‍ ബാംഗ്ലൂര്‍ ഹോം ഗ്രൗണ്ടിലെ മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പനയെചൊല്ലിയും ഇരുവിഭാഗവും ഏറ്റമുട്ടി. സ്റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്കില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ടിക്കറ്റ് ബുക്ക്ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്തായാലും മല്‍സരദിവസം കണ്ഠീരവ സ്റ്റേഡിയം മഞ്ഞക്കടലായി 

ആരാധകരുടെ ആവേശം അതിരുവിടരുതെന്ന് താരങ്ങള്‍ക്കും ടീം മാനേജ്മെന്റിനും പലപ്പോഴും മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. മറ്റുമല്‍സരങ്ങളെക്കാള്‍ ആരാധകര്‍ക്ക് ഇതൊരു അഭിമാനപ്പോരാട്ടമാകുന്നതും അതുകൊണ്ടുതന്നെ. 

MORE IN SPORTS
SHOW MORE
Loading...
Loading...