ബെംഗളുരു വെല്ലുവിളി; പക്ഷേ താരങ്ങള്‍ മികവ് പുറത്തെടുക്കും; വിക്കുന

coach-13
SHARE

കേരള ബ്ലാസ്റ്റേഴ്സ്  താരങ്ങളില്‍ വിശ്വാസമുണ്ടെന്ന് പരിശീലകന്‍ കിബു വിക്കുന.  മികച്ച താരങ്ങളും പരിശീലക സംഘവുമള്ള  ബെംഗളുരു ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളിയായിരിക്കുമെന്നും വിക്കുന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഓരോ മല്‍സരം കഴിയുമ്പോഴും മെച്ചപ്പെടുന്ന ടീമാണ് ബെംഗളൂരു എഫ്.സി. രാജ്യാന്തര തലത്തില്‍ കളിക്കുന്ന മികച്ച താരങ്ങളടങ്ങുന്ന ബംഗളൂരു ബ്ലാസ്റ്റേഴ്സിന് കനത്തവെല്ലുവിളിയുയര്‍ത്തുമെന്ന് മുന്നറിയിപ്പാണ് പരിശീലകന്‍ താരങ്ങള്‍ക്ക് നല്‍കുന്നത്. കളത്തില്‍ പിഴവുകള്‍ ഒഴിവാക്കി മുന്നേറുന്നതിനാണ് പ്രാധാന്യം നല്‍കുമെന്നും പരിശീലകന്‍ പറയുന്നു.

ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ നിര്‍ണായക മല്‍സരത്തില്‍ മികവുപുറത്തെടുക്കുമെന്ന വിശ്വാസമുണ്ടെന്നും കിബു വിക്കുന പറയുന്നു. അവസാന പരിശീലന സെഷന് ശേഷം മാത്രമേ പരുക്ക്ഭേദമായ താരങ്ങള്‍ ടീമില്‍ ഇടംപിടിക്കുമോ എന്ന് തീരുമാനിക്കുവെന്നും കിബു വിക്കുന പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...