തിരഞ്ഞെടുപ്പുകാലത്തെ ഫുട്ബോള്‍ ആവേശം; പ്രതീഷ് വിജയന്‍ ഒരുക്കിയ ആരവം

blasters3
SHARE

ബ്ലാസ്റ്റേഴ്സിന്റെ മല്‍സരവും തിരഞ്ഞെടുപ്പ് ആവേശവും ഒരുമിച്ചാണ് മലയാളികള്‍ക്ക് മുന്നിലേയ്ക്കെത്തിയത്. മലയാളിയുടെ തിരഞ്ഞെടുപ്പുകാലത്തെ ഫുട്ബോള്‍ ആവേശത്തിന്റെ കഥയാണ് പ്രതീഷ് വി വിജയന്‍ ഒരുക്കിയ ആരവം എന്ന ഐഎസ്എല്‍ തീം സോങ് പറയുന്നത്. 

തിരഞ്ഞെടുപ്പും കാല്‍പന്തുകളിയും മലയാളികള്‍ക്ക് നല്‍കുന്നത് സമാനമായ ആവേശം. തിരഞ്ഞെടുപ്പ് കാലത്തെ നാട്ടിലെ കാഴ്ചകളും ബ്ലാസ്റ്റേഴ്സിനോടുള്ള ആരാധനയുമാണ് പ്രതീഷ് വി വിജയന്റെ ഫാന്‍ മേഡ് തീം സോങ്ങിന് പറയാനുള്ളത്.

സുഹൃത്തുകള്‍ ഒത്തുചേര്‍ന്നപ്പോഴാണ് കാല്‍പന്തും തിരഞ്ഞെടുപ്പും എന്ന ആശയുമുണ്ടായത്. പത്തുദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി തീം സോങ് യൂട്യൂബില്‍ അപ്്‌‌ലോഡ് ചെയ്തു.

സുനില്‍ രാജ് സത്യം എഴുതിയ വരികള്‍ക്ക് ഡൊമനിക് മാര്‍ട്ടിനാണ് സംഗീതം നല്‍കിയത്. അനില്‍ ജോസാണ് ക്യാമറ. അഖില രവി ആണ് എഡിറ്റര്‍. അലുവയിലാണ് ചിത്രീകരണം നടന്നത്. അപാരസുന്ദരനീലാകാശം എന്ന സിനിമ സംവിധാനത്തിനിടെയാണ് പ്രതീഷ്  ബ്ലാസ്റ്റേഴ്സിനായി ഒരു തീം സോങ്ങ് ഒരുക്കിയത്. കോവി‍ഡിനിടെ മുടങ്ങിയ ഈ യുവസംവിധായകന്റെ ആദ്യസിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ പുനരാരംഭിക്കും.

MORE IN SPORTS
SHOW MORE
Loading...
Loading...