സഞ്ജു ഏട്ടാ, അടുത്ത കളിയിലുണ്ടാകുമോ..?; ഗാലറിയിൽ നിന്ന് മലയാളി; വിഡിയോ

sanju-samson
SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിനിടക്ക് ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണെ നോക്കി സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വിളിക്കുന്ന മലയാളികളുടെ വി‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 

സഞ്ജുവിനെ വിളിച്ച് അടുത്ത കളിയില്‍ ഉണ്ടാവുമോ എന്നാണ് ഗാലറിയിലുണ്ടായിരുന്ന മലയാളി ആരാധകര്‍ ചോദിക്കുന്നത്. ബൗണ്ടറി ലൈനിന് സമീപം ടി. നടരാജന്റെ അടുത്ത് സഞ്ജു നില്‍ക്കുമ്പോഴാണ് സംഭവം. ആരാധകരുടെ വിളി കേട്ട് സഞ്ജു തിരിഞ്ഞു നോക്കുകയും, ചെറുതായി ചിരിക്കുകയും ചെയ്യുന്നുണ്ട്.ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. 

വിഡിയോ കാണാം: 

MORE IN SPORTS
SHOW MORE
Loading...
Loading...