10 വർഷം പീഡിപ്പിച്ചു; ഗർഭിണിയാക്കി; പാക് നായകൻ ചതിച്ചെന്ന് യുവതി; വിവാദം

babar-29
SHARE

പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. അസമിന്റെ സഹപാഠി ആയിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി 10 വർഷമായി പീഡിപ്പിക്കുകയാണെന്നും യുവതി പറയുന്നു. 

ബുദ്ധിമുട്ടിയ കാലത്ത് ബാബർ അസമിനെ സഹായിച്ചതും പ്രോൽസാഹിപ്പിച്ചതും താനായിരുന്നു. പക്ഷേ സൂപ്പർതാരമായി വളർന്നതോടെ അസം തന്നെ ചതിച്ചുവെന്നും യുവതി വെളിപ്പെടുത്തി. പൊലീസിൽ പരാതി സമർപ്പിക്കാൻ പോകാനൊരുങ്ങിയതറിഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ സാജ് സാദിഖാണ് ട്വിറ്ററിലൂടെ വിഡിയോ പുറത്ത് വിട്ടത്.  എന്നെ വിവാഹം ചെയ്യാമെന്ന് ബാബർ അസം ഉറപ്പു നൽകിയിരുന്നു. അയാൾ എന്നെ ഗർഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങൾക്ക് വിധേയയാക്കുകയും ചെയ്തു’ – യുവതിയുടെ വെളിപ്പെടുത്തലുകൾ സാജ് സാദിഖ് ട്വീറ്റ് ചെയ്തു. നിലവിൽ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകനാണ് ബാബർ അസം. 

MORE IN SPORTS
SHOW MORE
Loading...
Loading...