ഇന്ത്യന്‍ ടീമിന് ഐസിസി പിഴ; നാളെത്തെ മൽസരം നിർണായകം

sports
SHARE

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യ നാളെ നിര്‍ണായക മല്‍സരത്തിനിറങ്ങുന്നു. രാവിലെ ഒന്‍പത് മണിക്ക് സിഡ്നിയിലാണ് രണ്ടാം ഏകദിനം. ബോളര്‍മാര്‍ നിരശപ്പെടുത്തിയ ആദ്യ മല്‍സരത്തില്‍ 66 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.  ചഹലും സെയ്നിയും എന്‍പതിന് മുകളില്‍ റണ്‍സ് വഴങ്ങിയിരുന്നു. സെയ്്നിയെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും. ജയിച്ചാല്‍ ഓസ്ട്രേലിയയ്ക്ക്  ലോകകപ്പ് സൂപ്പര്‍ ലീഗ് പട്ടികയില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മോശംഫോമാണ് ഓസീസിനെ ആശങ്കപ്പെടുത്തുന്നത്. പരുക്കേറ്റ മാര്‍ക്കസ് സ്റ്റൊയ്നിസ് കളിച്ചേക്കില്ല.  ആദ്യഏകദിനത്തിലെ  കുറഞ്ഞ ഓവര്‍നിരക്കിന്  ഇന്ത്യന്‍ ടീമിന് ഐസിസി പിഴചുമത്തി. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ

MORE IN SPORTS
SHOW MORE
Loading...
Loading...